സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ടും ക​നി കു​സൃ​തി​യും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മി​ക​ച്ച ന​ടീ​ന​ട​ൻ​മാ​ർ. ആ​ൻ​ഡ്രോ​യ്ഡ് കു​ഞ്ഞ​പ്പ​ൻ, വി​കൃ​തി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ അ​ഭി​ന​യ​മാ​ണ് സു​രാ​ജി​നെ മി​ക​ച്ച ന​ട​നാ​ക്കി​യ​ത്. ബി​രി​യാ​ണി​യി​ലെ അ​ഭി​ന​യ​മാ​ണ് ക​നി കു​സൃ​തി​ക്ക് പു​ര​സ്കാ​രം നേ​ടി​ക്കൊ​ടു​ത്ത​ത്. ഷി​നോ​സ് റ​ഹ്മാ​നും സ​ഹോ​ദ​ര​ൻ സ​ജാ​സ് റ​ഹ്മാ​നും ചേ​ർ​ന്ന് സം​വി​ധാ​നം ചെ​യ്ത വാ​സ​ന്തി മി​ക​ച്ച ചി​ത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ജെല്ലിക്കെട്ട് എന്ന ചിത്രം ലി​ജോ ജോ​സ് പെ​ല്ലി​ശേ​രിക്ക് മികച്ച സംവിധായകന്റെ പുരസ്കാരം നേടിക്കൊടുത്തു.

സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി എ.​കെ. ബാ​ല​നാ​ണ് 50-ാമ​ത് സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. മ​റ്റു പു​ര​സ്കാ​ര​ങ്ങ​ൾ ഇങ്ങനെ : മി​ക​ച്ച ച​ല​ച്ചി​ത്ര ലേ​ഖ​നം: മാ​ടമ്പ​ള്ളി​യി​ലെ മ​നോ​രോ​ഗി (ബി​ബി​ൻ ച​ന്ദ്ര​ൻ) മി​ക​ച്ച തി​ര​ക്ക​ഥ: പി.എ​സ്.റ​ഫീ​ഖ് (തൊ​ട്ട​പ്പ​ൻ) മി​ക​ച്ച സം​ഗീ​ത സം​വി​ധാ​നം: സു​ശീ​ൻ ശ്യാം (​കു​മ്പ​ള​ങ്ങി നൈ​റ്റ്സ്) പ്ര​ത്യേ​ക ജൂ​റി അ​വ​ർ​ഡ്: സി​ദ്ധാ​ർ​ഥ് പ്രി​യ​ദ​ർ​ശ​ൻ (മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലിന്റെ സിം​ഹം)  ജൂ​റി പ​രാ​മ​ർ​ശം: നി​വി​ൻ പോ​ളി (മൂ​ത്തോ​ൻ) ജൂ​റി പ​രാ​മ​ർ​ശം: അ​ന്ന​ ബെ​ൻ കു​ട്ടി​ക​ളു​ടെ ചി​ത്രം: നാ​നി മി​ക​ച്ച സ്വ​ഭാ​വ ന​ടി സ്വാ​സി​ക (വാ​സ​ന്തി) മോ​ഹ​ൻ​ലാ​ൽ, മ​മ്മൂ​ട്ടി, സൂ​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട്, സൗ​ബി​ൻ ഷാ​ഹി​ർ, ഇ​ന്ദ്ര​ൻ​സ്, നി​വി​ൻ പോ​ളി എ​ന്നി​വ​രാ​ണ് മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്കാ​ര​ത്തി​നാ​യി മ​ത്സ​രി​ച്ച​ത്. മ​ഞ്ജു വാര്യർ, പാ​ർ​വ​തി, ര​ജി​ഷ വി​ജ​യ​ൻ, അ​ന്ന ബെ​ൻ എ​ന്നി​വ​രാ​ണു ന​ടി​മാ​രു​ടെ പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഛായാ​ഗ്രാ​ഹ​ക​നും സം​വി​ധാ​യ​ക​നു​മാ​യ മ​ധു അമ്പാട്ട് (ചെ​യ​ർ​മാ​ൻ), സം​വി​ധാ​യ​ക​രാ​യ സ​ലിം അ​ഹ​മ്മ​ദ്, എ​ബ്രി​ഡ് ഷൈ​ൻ, ഛായാ​ഗ്രാ​ഹ​ക​ൻ വി​പി​ൻ മോ​ഹ​ൻ, എ​ഡി​റ്റ​ർ എ​ൽ. ഭൂ​മി​നാ​ഥ​ൻ, സൗ​ണ്ട് എ​ൻ​ജി​നീ​യ​ർ എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ, പി​ന്ന​ണി ഗാ​യി​ക ല​തി​ക, ന​ടി ജോ​മോ​ൾ, എ​ഴു​ത്തു​കാ​ര​ൻ ബെ​ന്യാ​മി​ൻ, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി സി.​അ​ജോ​യ് (മെം​ബ​ർ സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ജൂ​റി​യാ​ണ് അ​വാ​ർ​ഡ് നി​ശ്ച​യിച്ചത്.

13-Oct-2020