ഓപ്പറേഷൻ റെയ്ഞ്ചർ: തൃശൂരിലെ ഗുണ്ടാ കേന്ദ്രങ്ങളിൽ വ്യാപകമായി റെയ്‌ഡ്

തൃശൂർ ജില്ലയിൽ ഒമ്പത് ദിവസത്തിനിടെ ഏഴ് കൊലപാതകങ്ങൾ നടന്നതിനെ തുടര്‍ന്ന് ജില്ലയിലെ ഗുണ്ടാ കേന്ദ്രങ്ങളിൽ വ്യാപക റെയ്‌ഡ്. ഓപ്പറേഷൻ റെയ്ഞ്ചർ എന്ന പേരില്‍ തൃശൂർ എ.സി.പിയുടെ നേതൃത്വത്തില്‍  നടക്കുന്ന റെയ്‌ഡില്‍ ആയുധങ്ങൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

നിലവില്‍ തൃശൂർ‌ സിറ്റി പോലീസിന് കീഴിൽ വരുന്ന ഇരുപതോളം സ്റ്റേഷനുകളുടെ പരിധിയിലാണ് റെയ്‌ഡ് നടക്കുന്നത്. ജില്ലയിൽ അവസാന അഞ്ച് വർഷത്തിനിടെ 158 കൊലപാതകങ്ങളാണ് നടന്നത്. ഇവയിൽ അമ്പത് ശതമാനത്തിലധികം കേസുകളും സാമൂഹ്യ വിരുദ്ധരും ഗുണ്ടകളും ഉൾപ്പെട്ടവയാണ്.

ലഹരി മരുന്നുകളുടെ വ്യാപാരവും വരുമാനം പങ്കിടുന്നതിലെ തർക്കങ്ങളുമാണ് മിക്ക ആക്രമണങ്ങൾക്കും പിന്നിലെന്ന് പോലീസ് പറയുന്നു.

14-Oct-2020