അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ വ്യത്യാസമില്ല: ആം ആദ്മി
അഡ്മിൻ
അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യയിൽ കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ വ്യത്യാസമില്ലെന്ന് ആം ആദ്‍മി പാര്‍ട്ടി. രാജ്യം കൊള്ളയടിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് പകരമാണ് ബിജെപി എന്ന് എഎപിയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെയായിരുന്നു വിമര്‍ശനം.
സമീപ ദിവസങ്ങളിൽ പാര്‍ലമെന്‍റ് പാസാക്കിയ കാര്‍ഷിക ബില്ലുകളുടെ പശ്ചാത്തലത്തിലാണ് എഎപിയുടെ ഈ രൂക്ഷമായ വിമര്‍ശം. കേന്ദ്ര സർക്കാർ കാർഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്നും അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പാർലമെന്റിൽ കോണ്‍ഗ്രസ് നേതാവിന്‍റെ സാന്നിധ്യത്തിലാണ് കാര്‍ഷിക ബില്ലുകള്‍ പാസ്സാക്കിയത്. ആ സമയം അവിടെ കൂടിയിരുന്നവരെല്ലാം അതിനെ എതിര്‍ക്കുന്നതിന് പകരം പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയായിരുന്നു. അതിന് ശേഷം ഇപ്പോഴിതാ ബില്‍ പാസ്സായപ്പോള്‍ പ്രതിഷേധിക്കുന്നു..ഇവർ എന്താ മണ്ടന്മാമാരാണോ എന്നായിരുന്നു അരവിന്ദ് കെജ്‍രിവാളിന്‍റെ ചോദ്യം.