ജോസ് കെ മാണിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രിയും കോടിയേരിയും

ഇടത് മുന്നണിയുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനും മുന്നണി കൺവീനർ എ വിജയരാഘവനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. ഇടതുപക്ഷമാണ് ശരി എന്നാണ് 38 വർഷത്തെ യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് ജോസ് കെ മാണി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി അഭിപ്രായപ്പെട്ടു. തു

ഇനി മുന്നോട്ടുള്ള കാര്യങ്ങള്‍ ഇടത് മുന്നണി യോഗം ചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇടത് മുന്നണിയുടെ സർക്കാരിന്റെ നയങ്ങളെ പിന്തുണക്കുകയും സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്ത ജോസ് കെ മാണിയുടെ പ്രഖ്യാപനം സ്വാഗതാർഹമാണെന്ന് കൺവീനർ എ വിജയരാഘവൻ അറിയിച്ചു. ബാക്കിയുള്ള കാര്യങ്ങൾ എൽഡിഎഫിലെ ഘടകകക്ഷി നേതാക്കളുമായി ചർച്ച ചെയ്ത് ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എൽഡിഎഫിനൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള ജോസ് കെ മാണിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു." യു ഡി എഫിന്റെ തകര്‍ച്ചക്ക്‌ ആക്കം കൂട്ടുന്ന ഈ തീരുമാനം കേരള രാഷ്ട്രീയത്തില്‍ ഗുണപരമായ ധ്രുവീകരണത്തെ ശക്തിപ്പെടുത്തുന്നതിനു സഹായകരമായിരിക്കും. യു ഡി എഫ്‌ രൂപികരണത്തിന്‌ നേതൃത്വം നല്‍കിയ പാര്‍ടിയാണ്‌ 38 വര്‍ഷത്തിനു ശേഷം ആ മുന്നണിയില്‍ നിന്നും പുറത്തു വന്നിട്ടുള്ളത്‌. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം യു ഡി എഫില്‍ നിന്നും പുറത്തു വന്ന എല്‍ ജെ ഡിയും എല്‍ ഡി എഫിന്റെ ഭാഗമായി മാറിയിരുന്നു. ഫലത്തിൽ കോണ്‍ഗ്രസും ലീഗും മാത്രമുള്ള സംവിധാനമായി യു ഡി എഫ് മുന്നണി മാറി. "- അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.

14-Oct-2020