ആലപ്പുഴയുടെ യാത്രാദുരിതത്തിന് പരിഹാരം

ഇന്ത്യയിലെ തന്നെ ആദ്യ സര്‍ക്കാര്‍ വാട്ടര്‍ ടാക്സി  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.  രാവിലെ 11.30 ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ ജലഗതാഗത മേഖലയിലെ ഹൈബ്രിഡ് ക്രൂയിസ് വെസല്‍, ബോട്ടുകള്‍, വാട്ടര്‍ ടാക്സികള്‍ എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുക.

ആലപ്പുഴയുടെ യാത്രാദുരിതത്തിന് ഇതോടെ പരിഹാരം കണ്ടെത്താനാകും. ആലപ്പുഴയിലാണ് സംസ്ഥാന ജലഗതാഗത വകുപ്പിന്റെ വാട്ടര്‍ ടാക്സി ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുന്നത്.

15-Oct-2020