ഗുലാം നബി ആസാദിനെതിരെ കേന്ദ്ര എജൻസികളുടെ അന്വേഷണം

പ്രമുഖ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനെതിരെ സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര എജൻസികളുടെ അന്വേഷണം വരുന്നു. പ്രധാനമായും ജമ്മു കാശ്മീരിലെ 25,000 കോടിയുടെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് അന്വേഷണം നടത്തുന്നത്.


അതീവ ഗുരുതരവും പൊതുസമ്പത്ത് സ്വന്തമാക്കാനുള്ള കൊള്ളയടിക്കലുമാണ് നടന്നതെന്ന് ജമ്മുകാശ്മീർ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് ഇപ്പോള്‍ സിബിഐ അന്വേഷണം നടത്തുന്നത്.

നിലവില്‍ സിബിഐയ്ക്ക് പുറമേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു. ഇദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ കൃഷി ഭൂമികളെ വ്യാവസായിക ഭൂമിയാക്കി പരിവർത്തനം ചെയ്തതിന് പിന്നിൽ അഴിമതി ഉണ്ടെന്നാണ് ആരോപണം.

15-Oct-2020