അക്കിത്തം: ഉദാത്ത മനുഷ്യ സ്നേഹത്തിന്‍റെ മഹാകവി: മുഖ്യമന്ത്രി

മ​ഹാ​ക​വി അ​ക്കി​ത്തം അ​ച്യു​ത​ൻ ന​മ്പൂ​തി​രി​യുടെ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഉദാത്ത മനുഷ്യ സ്നേഹത്തിന്‍റെ മഹാകവിയായിരുന്നു അക്കിത്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കിത്തത്തിന്‍റെ വേർപാടിൽ മുഖ്യമന്ത്രി അഗാധമായ ദു:ഖവും അനുശോചനവും പ്രകടിപ്പിച്ചു.

ഇന്ന് രാവിലെയായിരുന്നു മലയാള കാവ്യ കുടുംബത്തിലെ കാരണവരായ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി (94) അന്തരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 8.20ഓടെയായിരുന്നു മരണം. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കോമയിലായിരുന്നു.

രാവിലെ 10.30ന് സാഹിത്യ അക്കാദമിയിൽ പൊതുദര്‍ശനം. ഉച്ചയോടെ ഭൗതികശരീരം പാലക്കാട് കുമരനെല്ലൂരിലെ വീട്ടിൽ എത്തിക്കും. സംസ്കാരം ഇന്ന് വൈകീട്ട് 5 മണിയോടെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും.അടുത്തിടെയാണ് അദ്ദേഹത്തിന് ജ്ഞാനപീഠം ബഹുമതി സമ്മാനിച്ചത്.

15-Oct-2020