രാജ്യം കേരളത്തിൽ നിന്നും പഠിക്കണം : സാം പിത്രോദ

ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ കേരളം എക്കാലത്തും ലോകത്തിന് മാതൃകയാണെന്ന് ഇന്ത്യയിൽ വാർത്താവിനിമയ മുന്നേറ്റത്തിന് വിത്തിട്ട സാങ്കേതിക ഭാവനാശാലി സാം പിത്രോദ. ഒരു പ്രമുഖ പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം കേരളത്തെ നോക്കികാണുന്നത്.

കേരളമാണ് ഇന്ത്യയിൽ ആദ്യത്തെ കൊറോണ രോഗിയെ കണ്ടെത്തിയത്. കേരളത്തിലെ ആരോഗ്യ സംവിധാനം പ്രവർത്തിക്കുന്നതാണ്. രാജ്യം കേരളത്തിൽ നിന്ന് പഠിക്കണം. ആരോഗ്യ- വിദ്യാഭ്യാസ രംഗങ്ങളിൽ കേരളത്തിന് ഒത്തിരി കാര്യങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കാനുണ്ട്. ഈ രണ്ടു രംഗങ്ങളിലും കാര്യങ്ങൾ പഠിക്കാൻ വിദേശത്ത് പോകേണ്ടതില്ല. കേരളത്തിലേക്കാണ് പോകേണ്ടതെന്ന് സാം പിത്രോദ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. 

15-Oct-2020