ജോസ് കെ മാണിയെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഐ

ജോസ് കെ. മാണിയുടെ കേരളാ കോണ്‍ഗ്രസ് വിഭാഗം യു.ഡി.എഫിനെ തള്ളി എല്‍.ഡി.എഫാണ് ശരിയെന്ന് പറയുമ്പോള്‍ അതിനെ പാര്‍ട്ടി എതിര്‍ക്കുന്നതെന്തിനാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരകാലത്ത് ഉണ്ടായിരുന്ന നിലപാടിനെക്കുറിച്ചല്ലല്ലോ നമ്മള്‍ ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി കൃഷിക്കാര്‍ക്കനുകൂലമായി സ്വീകരിച്ചിട്ടുള്ള നിരവധി നടപടികള്‍ ഒരോന്നോരോന്നായി വിശദീകരിച്ചാണ് അദ്ദേഹം മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും എന്ന് പറഞ്ഞിട്ടുള്ളത് എന്ന് ജോസ് കെ. മാണിയുടെ മുന്നണിമാറ്റത്തെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

അതേപോലെ തന്നെ, നിലവില്‍ നിയമസഭാ സീറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും തന്നെ നടത്തിയിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ എങ്ങനെ മുന്നോട്ട് പോകണമെന്ന് ഇടത് മുന്നണി ചര്‍ച്ചചെയ്ത് തീരുമാനിക്കുന്നേയുള്ളു എന്നും കാനം പറഞ്ഞു.

15-Oct-2020