കേരളാ ബാങ്ക് തിരഞ്ഞെടുപ്പ്: സർക്കാരിന് നടപടികളുമായി മുന്നോട്ട് പോകാം

കേരളാ ബാങ്ക് തിരഞ്ഞെടുപ്പിന്റെ നടപടികളുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാരിന് അനുമതി നൽകി ഹൈക്കോടതി. ബാങ്ക് തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ യു.ഡി.എഫ് അനുകൂല സംഘടനകൾ നൽകിയിരുന്ന റിട്ട് ഹർജികൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതിഉത്തരവിട്ടത്.

സംസ്ഥാന സര്‍ക്കാരിന് പുതിയ തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ച്  തിരഞ്ഞെടുപ്പ് നടപടികൾ നടപടി തുടരാം എന്നും കോടതി നിർദേശിച്ചിട്ടുണ്ട്.ഹര്‍ജികള്‍ പരിഗണിച്ച ജസ്റ്റിസ് സതീഷ് നൈനാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ സമർപ്പിക്കപ്പെട്ട നാലു ഹർജികളും നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ ബാങ്ക് സ്ഥാപിച്ച് പ്രവർത്തനം തുടങ്ങിയതായാണ് കോടതി വിലയിരുത്തിയത്. തെരഞ്ഞെടുപ്പിനായുള്ള നടപ്പടികളിൽ ക്രമക്കേടുണ്ടന്ന വാദവും വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ചുള്ള വാദവും നിലനിൽക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

15-Oct-2020