അസമില്‍ ബിജെപിക്കെതിരെ ഇടത് മുന്നണി ഉള്‍പ്പെടുന്ന മഹാസഖ്യം
അഡ്മിൻ
അടുത്തുതന്നെ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെയുള്ള നീക്കങ്ങള്‍ അസമില്‍ ശക്തമാകുകയാണ്. ഇതിന്റെ ഭാഗമായുള്ള മഹാസഖ്യത്തില്‍ ഇടതുപക്ഷ പാര്‍ട്ടികളായ സി.പി.ഐ, സി.പി.ഐ.എം.എല്‍ എന്നിവരുമായി ഒന്നിച്ചുചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
സംസ്ഥാനത്ത് എല്ലാ ഇടതുപാര്‍ട്ടികളും തത്വത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്ന് ഇരു പാര്‍ട്ടികളുടെയും പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് റിപ്പുന്‍ ബോറ മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്തു.
അസമില്‍ ചിരാഗ് പാസ്വാന് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ ഇരു പാര്‍ട്ടികളും ഒരുമിച്ച് തെരഞ്ഞെടുപ്പില്‍ പോരാടുമെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസും സി.പി.എമ്മും ധാരണയിലെത്തിയിരുന്നു. ഈ വിവരം സംസാരിക്കാന്‍ ഒക്ടോബര്‍ എട്ടിന് കോണ്‍ഗ്രസ് സി.പി.എമ്മുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പൂര്‍ണ്ണമായും വര്‍ഗീയവും അഴിമതി നിറഞ്ഞതുമായ ഭരണത്തെ പരാജയപ്പെടുത്താന്‍ എല്ലാ ബി.ജെ.പി വിരുദ്ധ ശക്തികളെയും ഒന്നിപ്പിക്കുകയാണ് ഈ സമയത്തിന്റെ ആവശ്യം,” ബോറ പറഞ്ഞു.