കേരളകോൺഗ്രസിന്‍റെ മുന്നണി പ്രവേശനം; സ്വാഗതം ചെയ്ത് സി.പി.എം കേന്ദ്രനേതൃത്വം

ജോസ് കെ. മാണിനയിക്കുന്ന കേരളകോൺഗ്രസിനെ ഇടത് മുന്നണിയുടെ ഘടകകക്ഷിയാക്കാൻ സി.പി.എം കേന്ദ്ര നേതൃത്വം അനുമതി നല്‍കി. കേരളത്തിലെ എൽ.ഡി.എഫിനെ ശക്തിപ്പെടുത്തുന്ന നിലപാടാണ് ജോസ് കെ മാണിയുടേതെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തി.

മുന്നണിയിലെ ഘടക കക്ഷിയായ സി.പി.ഐക്ക് ഈ കാര്യത്തില്‍ എതിർപ്പില്ലാത്തതിനാൽ ഇടത് ഐക്യത്തെ ബാധിക്കില്ലെന്നും മുന്നണി പ്രവേശനം സംബന്ധിച്ച് എൽ.ഡി.എഫിൽ ഉടൻ ധാരണയുണ്ടാക്കുമെന്നുമാണ് സി.പി.എം കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.ഇത് പ്രകാരം ഇടതുമുന്നണി വിപുലീകരണവും ജോസ് കെ മാണി മുന്നോട്ട് വച്ച ആവശ്യങ്ങളും ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ചർച്ച ചെയ്യും. അതേസമയം എൻ.സി.പി സംസ്ഥാന നേതൃയോഗവും ഇന്ന് കൊച്ചിയിൽ ചേരുന്നുണ്ട്.

16-Oct-2020