അടുത്ത നിയമസഭയിൽ വലതുപക്ഷം ശൂന്യമായിരിക്കും: ഹരീഷ് പേരടി
അഡ്മിൻ
നിങ്ങളിങ്ങനെ ജനക്ഷേമ പ്രവർത്തനങ്ങളുമായി ഭരണം തുടർന്നാൽ പ്രതിപക്ഷം എന്ന സംവിധാനമേയില്ലാതാവും എന്ന് നടന്‍ ഹരീഷ് പേരടി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രം പങ്കുവെച്ചുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം പ്രകടന പത്രികയിൽ പറഞ്ഞ 600 കാര്യങ്ങളിൽ 570 തും നടപ്പിലാക്കിയ സംസ്ഥാന സര്‍ക്കാരിനെ വിലയിരുത്തി എത്തിയത്.
നമ്മുടെ പ്രകടന പത്രികയിൽ പറഞ്ഞ 600 കാര്യങ്ങളിൽ 570തും നടപ്പിലാക്കിയില്ലെ...ഇനി ബാക്കിയുള്ള 30 എണ്ണം നടപ്പിലാക്കണ്ട. അതിന്റെ പേരിൽ ആ പാവങ്ങൾ ഒരു അഞ്ച് സീറെറങ്കിലും പിടിച്ചോട്ടെ. താങ്കളുടെ പേര് പിണറായി വിജയൻ എന്നായതുകൊണ്ട് ബാക്കിയുള്ള മുപ്പതും നടപ്പാക്കിയിട്ടെ താങ്കൾ തിരഞ്ഞെടുപ്പിനെ നേരിടുകയുള്ളു എന്നറിയാം എന്നും ഹരീഷ് പറയുന്നു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
പ്രിയപ്പെട്ട സഖാവേ എന്താണ് പരിപാടി?..ഇപ്പം ജോസ് കെ. മാണി വന്നു...ഇനിയും ആളുകൾ ഇടത്തോട്ട് വരാൻ കാത്തിരിക്കുന്നു..ഈ മഹാമാരിയുടെ കാലത്തും നിങ്ങളിങ്ങനെ ജനക്ഷേമ പ്രവർത്തനങ്ങളുമായി ഭരണം തുടർന്നാൽ പ്രതിപക്ഷം എന്ന സംവിധാനമേയില്ലാതാവും...
പറയുന്നത് തെറ്റാണെന്നറിയാം എന്നാലും പറയുകയാണ്...നമ്മുടെ പ്രകടന പത്രികയിൽ പറഞ്ഞ 600 കാര്യങ്ങളിൽ 570 തും നടപ്പിലാക്കിയില്ലെ...ഇനി ബാക്കിയുള്ള 30 എണ്ണം നടപ്പിലാക്കണ്ട...അതിന്റെ പേരിൽ ആ പാവങ്ങൾ ഒരു അഞ്ച് സീറെറങ്കിലും പിടിച്ചോട്ടെ...താങ്കളുടെ പേര് പിണറായി വിജയൻ എന്നായതുകൊണ്ട് ബാക്കിയുള്ള മുപ്പതും നടപ്പാക്കിയിട്ടെ താങ്കൾ തിരഞ്ഞെടുപ്പിനെ നേരിടുകയുള്ളു എന്നറിയാം...പക്ഷെ അടുത്ത നിയമസഭയിൽ വലതുപക്ഷം ശൂന്യമായിരിക്കും എന്ന് മാത്രം...അഭിവാദ്യങ്ങൾ ...