ജോസ് കെ. മാണിയുടേത് യുഡിഎഫിന്റെ അടിത്തറയിളക്കുന്ന തീരുമാനം
അഡ്മിൻ
കേരളകോൺഗ്രസിലെ മാണി വിഭാഗം എൽ.ഡി.എഫിൽ ചേരാൻ തീരുമാനിച്ചതോടെ യു.ഡി.എഫ് രാഷ്‌ട്രീയപരമായും സംഘടനാപരമായും നിലനിൽപ്പില്ലാത്ത മുന്നണിയായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.യുഡിഎഫിന്റെ അടിത്തറയിളക്കുന്ന തീരുമാനമാണിത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന വ്യാപകമായി യുഡിഎഫിന്റെ അക്രമസമരം നടക്കുന്ന സമയത്താണ് ആ മുന്നണിയിലെ പ്രധാനകക്ഷി ഇടതുമുന്നണിയുമായി സഹകരിക്കാൻ തയ്യാറായത്. ജോസ് കെ മാണി കൈക്കൊണ്ട തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും കോടിയേരി പറഞ്ഞു. നിലവില്‍യു.ഡി.എഫിലെ മൂന്നാമത് വലിയ കക്ഷിയാണ് എല്‍.ഡി.എഫിലേക്ക് വന്നിരിക്കുന്നത്. അത് യുഡിഎഫ് നടത്തുന്ന അക്രമസമരങ്ങൾക്കുളള തിരിച്ചടിയാണ്.
സംസ്ഥാനത്തെ എൽ.ഡി.എഫിന്റെ ബഹുജന അടിത്തറ വികസിപ്പിക്കാൻ കേരളകോൺഗ്രസിന്റെ വരവോടെ കഴിയും. കേരളത്തിലെ കോൺഗ്രസ്, ബിജെപിയുടെ ബി ടീമായി മാറിയെന്നും കോടിയേരി വിമർശിച്ചു.