യൂറോപ്പിൽ രണ്ടാം ഘട്ട കൊവിഡ് വ്യാപനം രൂക്ഷമാകുന്നു
അഡ്മിൻ
വേനല്‍കാലം എത്തിയതോടെ ജനങ്ങൾ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ഇറങ്ങാന്‍ ആരംഭിക്കുകയും യൂറോപ്പിൽ രണ്ടാം ഘട്ട കൊവിഡ് വ്യാപനം രൂക്ഷമാകുകയും ചെയ്തു. പല രാജ്യങ്ങളും ഇളവുകൾ റദ്ദാക്കി വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രധാനമായും സ്‌പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ, ഇറ്റലി, ജർമ്മനി, പോളണ്ട്, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലാണ് രണ്ടാം വ്യാപനം രൂക്ഷം. മിക്ക രാജ്യങ്ങളിലും ദൈനം ദിന രോഗികളുടെ എണ്ണം വർദ്ധിക്കുന്നു.നിലവില്‍ ഫ്രാൻസിൽ പാരീസ് ഉൾപ്പെടെ എട്ട് മെട്രോ പൊളിറ്റൻ മേഖലകളിൽ വെള്ളിയാഴ്ച അർദ്ധരാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫ്രാന്‍സിലെ മൂന്നിലൊന്ന് ജനസംഖ്യയെ രണ്ടാഴ്ചയെങ്കിലും ഇത് ബാധിക്കും.
അതേസമയം ബ്രിട്ടനിൽ പുതിയ രോഗികൾ ഏപ്രിൽ 10ന് 7860 ആയിരുന്നത് ഈ മാസം 8ന് 17,540 ആണ്. ഈ ആഴ്ചത്തെ മൊത്തം രോഗികൾ 20,000 ആണ്. സ്പെയിനിൽ കഴിഞ്ഞ ആഴ്ച പുതിയ രോഗികൾ 68,000 ആയി വർദ്ധിച്ചു. ദിവസം 1000 രോഗികൾ എന്ന കണക്കിലാണ് വർദ്ധന.വെള്ളിയാഴ്ച റെക്കാഡായിരുന്നു - 3105.