ജസീന്ത ആർഡന്​ അഭിനന്ദനവുമായി ആരോഗ്യമന്ത്രി കെ. കെ ശൈലജ

ഇന്നലെ നടന്ന ന്യൂസീലൻഡിലെ പൊതുതിരഞ്ഞെടുപ്പില്‍ ശക്തമായ വിജയം നേടിയ പ്രധാനമന്ത്രി ജസീന്ത  ആർഡന്​ അഭിനന്ദനവുമായി സംസ്ഥാന ആരോഗ്യമന്ത്രി കെ. കെ ശൈലജ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജസീന്തയെ അഭിനന്ദിച്ച മന്ത്രി പുതിയ തുടക്കത്തിന്​ ആശംസനേരുകയും ചെയ്തു.

ഇത് തുടർച്ചയായി​ രണ്ടാം തവണയാണ്​ ജസീന്ത ന്യൂസലൻഡ്​ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്​.
”നിങ്ങൾ അവിടെ ​ഗംഭീര വിജയം ആഘോഷിക്കുമ്പോൾ ഞങ്ങൾ അഭിനന്ദിക്കുകയും പുതിയ തുടക്കത്തിന്​ ആശംസ നേരുകയും ചെയ്യുന്നു.

കോവിഡ് മഹാമാരിയെ നിങ്ങൾ കാര്യക്ഷമമായി നേരിടുന്നത് കാണുന്നത് മഹത്തരമാണ്. വെല്ലുവിളികളെ അതിജീവിക്കുന്നതിൽ വനിത നേതാക്കൾ എങ്ങനെ വിജയിക്കുന്നുവെന്ന് ലോകത്തെ കാണിച്ചതിന് നന്ദി”, മന്ത്രി കെ.കെ ശൈലജ ട്വീറ്റ് ചെയ്തു.

18-Oct-2020