മന്ത്രി കാര്യങ്ങൾ പറയുമ്പോൾ കൃത്യമായി പഠിച്ചു പറയണം

കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി കാര്യങ്ങൾ പറയുമ്പോൾ കൃത്യമായി പഠിച്ചു പറയണമെന്ന വിമർശനവുമായി ഡോ. മുഹമ്മദ് അഷീല്‍. കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിൽ കേരളത്തിന് വലിയ വീഴ്ച പറ്റിയെന്നും അതിന്റെ വിലയാണ് ഇപ്പോൾ സംസ്ഥാനം നൽകുന്നതെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രി ഡോ. ഹർഷ് വർധൻ ഇന്ന് പറഞ്ഞിരുന്നു.

സൺഡേ സംവാദ് പരിപാടിക്ക് മുന്നോടിയായി പുറത്ത് വിട്ട ടീസറിലാണ് കേരളത്തെ വിമർശിക്കുന്ന ഭാഗം ഉള്ളത്. ആദ്യഘട്ടത്തിൽ മികച്ച രീതിയൽ പ്രതിരോധം തീർത്ത കേരളത്തിന് ഓണക്കാലത്ത് ഉൾപ്പെടെ വലിയ വീഴ്ചകൾ പറ്റിയെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി പറഞ്ഞു.

ഹര്‍ഷ വര്‍ധൻ എന്ന രാഷ്ട്രീയക്കാരന് എന്തും പറയാം പക്ഷെ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയാണ് പറയുന്നതെങ്കിൽ അത് കൃത്യമായി പഠിച്ചിട്ടു വേണം പറയാൻ എന്ന് ഡോ. മുഹമ്മദ് അഷീല്‍ അഭിപ്രായപ്പെട്ടു. അദ്ദേഹം പറഞ്ഞത് മുഴുവൻ തെറ്റാണ്. സംശയമുണ്ടെങ്കിൽ ഐസി‌എം‌ആറിലെ ശാസ്ത്രജ്ഞരോട് ചോദിക്കുക. പകർച്ചവ്യാധിയുമായി ഇടപെടുമ്പോൾ വിലകുറഞ്ഞ രാഷ്ട്രീയം മാറ്റിനിർത്തുക എന്നും ഡോ. മുഹമ്മദ് അഷീല്‍ ഫേസ്ബുക്കിൽ കുറിച്ചു.

18-Oct-2020