അസം മിസോറം സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ സംഘര്‍ഷം
അഡ്മിൻ
അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അസം മിസോറം സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്തു. സംഘര്‍ഷത്തില്‍ അതിര്‍ത്തി പ്രദേശത്തെ നിരവധി വീടുകളും സ്ഥാപനങ്ങളും തീവെച്ച് നശിപ്പിക്കപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ രൂക്ഷമായതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇരു സംസ്ഥാനങ്ങളുടെയും യോഗം വിളിച്ചു.ശനിയാഴ്ച വൈകീട്ടാണ് സംഭവം നടക്കുന്നത്.
അസമിലെ കച്ചാര്‍ ജില്ലയിലെ ലൈലാപൂരെന്ന പ്രദേശത്താണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മിസോറാമിലെ കൊലാസിബ് ജില്ലയാണ് സംഘര്‍ഷം ഉണ്ടായ മറ്റൊരു പ്രദേശം. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് ഇരു സംസ്ഥാനങ്ങളും ഔദ്യോഗികമായി കേന്ദ്രത്തെ അറിയിച്ചിട്ടുള്ളത്. അതേസമയം അതിര്‍ത്തി പ്രദേശങ്ങളില്‍ വലിയ തോതില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷത്തെ സംബന്ധിച്ച് അസം മുഖ്യമന്ത്രി സര്‍ബാന്ദ സോനോവാളും മിസോറം മുഖ്യമന്ത്രി സോര്മാതാങ്കയും പ്രധാനമന്ത്രിയുടെ ഓഫീസിനെ വിവരങ്ങള്‍ ധരിപ്പിച്ചതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി യോഗം വിളിച്ചത്.
തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ഫോണില്‍ സംസാരിക്കുകയും സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് പറയുകയും ചെയ്തു. അതേസമയം സംഘര്‍ഷം വിലയിരുത്താന്‍ യോഗം ചേര്‍ന്ന മിസോറം മന്ത്രിസഭ അസമിന്റെ ഭാഗത്തുനിന്നുണ്ടായ ഏകപക്ഷീയമായ നടപടികളാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് കുറ്റപ്പെടുത്തി. മിസോറാമിലേക്ക് വരുന്ന ട്രക്കുകളില്‍ കോവിഡ് പരിശോധന നടത്താന്‍ പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. അസമിന്റെ അതിര്‍ത്തിക്കുള്ളിലാണ് മിസോറാം പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിച്ചതെന്നാണ് ആരോപണം. ഇങ്ങനെ പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് മുമ്പ് അസമിന്റെ അനുമതി മിസോറാമിന് ഉണ്ടായിരുന്നില്ലെന്നും ആരോപണം ഉണ്ട്. മിസോറാം പൊലീസ് അസമിന്റെ അതിര്‍ത്തിക്കുള്ളിലേക്ക് കടന്നുവെന്നും ആരോപിക്കപ്പെടുന്നു. .