രാ​ജ്യ​ത്തെ 130 കോ​ടി ജ​ന​ങ്ങ​ളി​ൽ 50 ശ​ത​മാ​നം പേ​ർ​ക്കും ഫെ​ബ്രു​വ​രി​യോ​ടെ കോ​വി​ഡ്?

രാ​ജ്യ​ത്തെ 130 കോ​ടി ജ​ന​ങ്ങ​ളി​ൽ 50 ശ​ത​മാ​നം പേ​ർ​ക്കും ഫെ​ബ്രു​വ​രി​യോ​ടെ കോ​വി​ഡ് ബാ​ധി​ച്ചേ​ക്കാ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി.

ഇ​ന്ത്യ​യി​ൽ 7.55 ദ​ശ​ല​ക്ഷം പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം സെ​പ്റ്റം​ബ​റി​ൽ ഉ​യ​ർ​ന്ന കോ​വി​ഡ് കേ​സു​ക​ൾ കു​റ​യു​ന്നു​ണ്ടെ​ന്നും ദി​വ​സ​വും ശ​രാ​ശ​രി 61,390 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ടെ​ന്നും റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 30 ശ​ത​മാ​ന​ത്തോ​ളം ഇ​ന്ത്യ​ക്കാ​ർ കോ​വി​ഡ് ബാ​ധി​ത​രാ​യി. ഫെ​ബ്രു​വ​രി​യോ​ടെ ഇ​ത് അ​ന്പ​തു​ശ​ത​മാ​ന​ത്തി​ലെ​ത്തി​യേ​ക്കാ​മെ​ന്നും കാ​ണ്‍​പു​രി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ടെ​ക്നോ​ള​ജി​യി​ലെ പ്രൊ​ഫ​സ​റാ​യ മ​ണീ​ന്ദ്ര അ​ഗ​ർ​വാ​ൾ റോ​യി​ട്ടേ​ഴ്സി​നോ​ട് പ​റ​ഞ്ഞു.

വൈ​റോ​ള​ജി​സ്റ്റു​ക​ളും ശാ​സ്ത്ര​ജ്ഞ​രും മ​റ്റു വി​ദ​ഗ്ധ​രും അ​ട​ങ്ങു​ന്ന ക​മ്മി​റ്റി​യു​ടെ​താ​ണ് റി​പ്പോ​ർ​ട്ട്. ദു​ർ​ഗ​പൂ​ജ, ദീ​പാ​വ​ലി തു​ട​ങ്ങി​യ ആ​ഘോ​ഷ​ങ്ങ​ൾ വ​രാ​നി​രി​ക്കു​ന്ന​തി​നാ​ൽ രോ​ഗ​ബാ​ധ ഉ​യ​രാ​നു​ള​ള സാ​ഹ​ച​ര്യ​ത്തെ കു​റി​ച്ചും വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്. കേരളത്തിലെ ഓണാഘോഷം  വ്യാപനത്തിന് കാരണമായി എന്ന്  കേന്ദ്ര ആരോഗ്യമന്ത്രി രാജ്യമാകെ ആഘോഷിക്കുന്ന ഉത്സവങ്ങളെ എങ്ങനെ അഭിമുഖീകരിക്കും എന്നാണ് ആരോഗ്യ പ്രവർത്തകർ ഉറ്റുനോക്കുന്നത്.

20-Oct-2020