ഇപ്പോള്‍ സ്ത്രീകള്‍ പരസ്പരം പിന്തുണയ്ക്കുന്നു; ഐ ലവ് പാര്‍വതി: സാമന്ത

മലയാള സിനിമയിലെ എല്ലാ നടിമാരെയും തനിക്ക് ഇഷ്ടമാണെന്ന് തെന്നിന്ത്യന്‍ താരം സാമന്ത അക്കിനേനി. സൂം ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ ഈ പ്രതികരണം.ഏത് ഭാഷയിലും ഇന്ന് മുന്‍നിരയിലുള്ള നായികമാര്‍ക്കെല്ലാം വളരെയധികം അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും യഥാര്‍ത്ഥത്തില്‍ നടന്‍മാരുടെ പ്രകടനത്തേക്കാള്‍ നടിമാരുടെ പ്രകടനമാണ് താന്‍ ഇപ്പോള്‍ ശ്രദ്ധിക്കാറെന്നും സാമന്ത പറഞ്ഞു.

‘മലയാള സിനിമയില്‍ എല്ലാവരെയും എനിക്കിഷ്ടമാണ് ഐ ലവ് പാര്‍വതി, സായി പല്ലവി,’ സാമന്ത പറഞ്ഞു. ഒപ്പം ബോളിവുഡില്‍ ആലിയ ഭട്ട്, ദീപിക പദുകോണ്‍, കങ്കണ റണൗത്ത് എന്നിവരെയും താന്‍ വളരെ ആരാധിക്കുന്നുണ്ടെന്നും സാമന്ത കൂട്ടിച്ചേര്‍ത്തു.

‘ ഇപ്പോള്‍ സ്ത്രീകള്‍ ഒരുമിച്ച് ശക്തരാണെന്ന് മനസ്സിലാക്കിയിരിക്കുന്നു. കുറേക്കാലത്തോളം ഞങ്ങള്‍ വീക്ക് ആയിരുന്നു. കാരണം ഞങ്ങള്‍ പരസ്പരം എതിരായി നിന്നു. പക്ഷെ ഇപ്പോള്‍ സ്ത്രീകള്‍ പരസ്പരം പിന്തുണയ്ക്കുന്നു. ഇതാണ് ഞാന്‍ എക്കാലവും സ്വപ്‌നം കണ്ടിരുന്നത്,’ സാമന്ത പറഞ്ഞു.

20-Oct-2020