രാജ്യത്തെ അഭിസംബോധന ചെയ്ത മോദിയുടെ വീഡിയോക്ക് ഡിസ്ലൈക്ക് പ്രവാഹം
അഡ്മിൻ
ഇന്നലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ ആദ്യ മിനിട്ടുകളില്‍ തന്നെ വീഡിയോയ്ക്ക് ലഭിച്ചത് ഡിസ്ലൈക്ക് പ്രവാഹം.പതിനായിരകണക്കിന് ഡിസ്ലൈക്കുകള് വന്നപ്പോള്‍ ബി.ജെ.പിയുടെ ഔദ്യോഗിക യൂ ട്യൂബ് ചാനല്‍ ഡിസ്ലൈക്ക് ബട്ടണ്‍ ഓഫ് ചെയ്തു. വ്യാപകമാകുന്ന കോവിഡിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഇന്നലെ വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്തത്.
ഡിസ്ലൈക്ക് ബട്ടണ്‍ ഓഫ് ചെയ്ത പിന്നാലെ കമന്റ് ബോക്സില്‍ പ്രതിഷേധവും തുടങ്ങി. ഡിസ്ലൈക്ക് ബട്ടണ്‍ തിരിച്ചുകൊണ്ടുവരൂ, അഭിപ്രയ സ്വാതന്ത്ര്യമില്ലേ, ബി.ജെ.പി ഐ.ടി സെല്‍ പണി തുടങ്ങി എന്നിങ്ങനെയൊക്കെയായിരുന്നു കമന്റുകള്‍. ഇങ്ങിനെ കമന്റ് ചെയ്താല്‍ കമന്റ് ബോക്സ് എന്നാണോ അടച്ചുപൂട്ടുന്നത് എന്നായിരുന്നു ചിലരുടെ സംശയം.
അതേസമയം ഡിസ്ലൈക്ക് ഓഫ് ചെയ്തതിനെതിരെ ട്വിറ്ററിലും പ്രതിഷേധം ഉയര്‍ന്നു. മുന്‍പ് മോദിയുടെ മന് കീ ബാത്തിനും സമാനമായ രീതിയില്‍ ഡിസ്ലൈക്കുകളുണ്ടായിരുന്നു. ജീ, നീറ്റ് പരീക്ഷകളുടെ പശ്ചാത്തലത്തില്‍ മോദി നടത്തിയ മന് കീ ബാത്ത് യൂ ട്യൂബിലിട്ടപ്പോഴാണ് റെക്കോര്‍ഡ് ഡിസ്ലൈക്ക് ലഭിച്ചത്.