ജോസ് കെ. മാണി വിഭാഗം ഇന്ന് ഇടത് മുന്നണിയുടെ ഭാഗമാകും

കേരളാ കോണ്‍ഗ്രസിലെ ജോസ് കെ. മാണി വിഭാഗം ഇന്ന് ഔദ്യോഗികമായി ഇടത് മുന്നണിയുടെ ഭാഗമാകും. എല്‍.ഡി.എഫ് പ്രവേശനം വൈകിട്ട് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. ജോസ് വിഭാഗത്തെ മുന്നണിയുമായി സഹകരിപ്പിക്കുന്നതിനപ്പുറം ഘടകകക്ഷിയാക്കണമെന്ന സി.പി.എം നിലപാടിനോടും സി.പി.ഐ യോജിക്കുന്നു.
കേരളത്തില്‍ യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താനുള്ള സാഹചര്യം ഉപയോഗക്കപ്പെടുത്തണമെന്ന് ഇന്നലെ ചേര്‍ന്ന സി.പി.ഐ എക്സിക്യൂട്ടീവ് തീരുമാനിച്ചിട്ടുണ്ട്.

അതിനാല്‍ തന്നെ ജോസ് ഇന്ന് തന്നെ ഇടത് മുന്നണിയുടെ ഭാഗമാകും.സംസ്ഥാനത്ത് ഉടന്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ സീറ്റ് വിഭജനത്തിലും പ്രചരണ പരിപാടികളിലും ഇനി മുതല്‍ ജോസിനെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം കീഴ് ഘടകങ്ങള്‍ക്ക് ഇന്ന് ഔദ്യോഗികമായി നല്‍കാനാണ് സാധ്യതയും.

എന്നാല്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഈ ഘട്ടത്തില്‍ നടത്തേണ്ടതില്ലെന്നും അത്തരത്തിലുള്ള മാധ്യമവാര്‍ത്തകളുടെ പേരില്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന സി.പി.എം സ്വീകരിക്കാനാണ് സാധ്യത.

22-Oct-2020