റിപ്പബ്ലിക്ക് ടി.വി 'ന്യൂസ് അവര്‍' എന്ന പേര് ഉപയോഗിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി

അര്‍ണബ് ഗോസ്വാമി മേധാവിയായ റിപ്പബ്ലിക്ക് ടി.വിയോട് ന്യൂസ് അവര്‍ എന്ന പേര് ഇനിമുതൽ പരിപാടിക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന്ഡൽഹി ഹൈക്കോടതി. ടൈംസ് ഗ്രൂപ്പിനായി ബെന്നറ്റ് കോള്‍മാന്‍ കമ്പനി നല്‍കിയ ഹർജിയിലാണ് കോടതിയുടെ ഈ ഉത്തരവ്. എന്നാൽ’ ദ നാഷന്‍ വാണ്ട്‌സ് ടു ‌നോ’ എന്ന ടാഗ്‌ലൈന്‍ ഉപയോഗിക്കുന്നതില്‍ നിന്ന് റിപ്പബ്ലിക്ക് ടി.വിയെ വിലക്കണമെന്ന ആവശ്യം കോടതി തള്ളി കളഞ്ഞു.

പക്ഷെ തുടർന്നുള്ള വാദത്തിൽ ടൈംസ് ഗ്രൂപ്പിന് ‘ദ നാഷന്‍ വാണ്ട്‌സ് ടു നോ’ എന്ന ടാഗ്‌ലൈന്‍ തങ്ങളുടേതാണെന്ന് കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞാല്‍ അര്‍ണബ് ഗോസ്വാമിക്ക് അത് തിരിച്ചടിയായി മാറുകയും ചെയ്യും. നിലവിൽ റിപ്പബ്ലിക്ക് ടി.വിക്ക് പരിപാടിയുടെ ഭാഗമായി നാഷന്‍ വാണ്ട്‌സ് ടു നോ എന്ന ടാഗ് ലൈന്‍ ഉപയോഗിക്കുന്നതില്‍ തടസ്സമില്ലെന്നാണ് ഇപ്പോള്‍ കോടതി പറഞ്ഞിട്ടുള്ളത്.

അതേസമയം ദ നാഷണ്‍ വാണ്ട്‌സ് ടു നോ എന്ന ടാഗ്‌ലൈന്‍ ആദ്യമായി ഉപയോഗിച്ചത് തങ്ങളാണെന്ന് വാദി ഭാഗം കോടതിയില്‍ അറിയിച്ചു. അങ്ങനെയങ്കില്‍ തെളിവുകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ വിഷയത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

23-Oct-2020