പ്രധാനമന്ത്രി മോദിക്കെതിരെ അന്താരാഷ്ട്ര മാധ്യമ സംഘടനകള്‍

ഇന്ത്യയിലെ മാധ്യമ പ്രവർത്തകർക്കെതിരെ നരേന്ദ്ര മോദി സര്‍ക്കാർ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ അന്താരാഷ്ട്ര മാധ്യമ സംഘടകള്‍ രംഗത്ത്. മാധ്യമ പ്രവർത്തകർക്കെതിരെ സര്‍ക്കാര്‍ ചുമത്തിയ മുഴുവൻ കേസുകളും പിൻവലിക്കാൻ ‘അന്താരാഷ്ട്ര പ്രസ് ഇൻസ്റ്റിറ്റ്യൂട്ടും’ ബെൽജിയം ആസ്ഥാനമായ ‘അന്താരാഷ്ട്ര ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ്’-ഉം മോദിയോട് ആവശ്യപ്പെട്ടു.

ഭയക്കാതെയും അധിക്ഷേപങ്ങള്‍ ഏൽക്കാതെയും ഇന്ത്യയില്‍ മാധ്യമപ്രവർത്തനം നടത്താനാവുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് ​’ഗ്ലോബൽ മീഡിയ ​ഗ്രൂപ്പ്’ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വിവിധ മാധ്യമപ്രവർത്തകരുടെ പ്രവർത്തനത്തിനെതിരെ കരിനിയമങ്ങൾ ചുമത്തിയതടക്കം പിൻവലിക്കാനാണ് പ്രസ്താവനയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

സര്‍ക്കാരിനെതിരായ വിമർശനങ്ങളെ നിശ്ശബ്ദമാക്കാൻ മോദി കോവിഡിനെ ഉപയോഗിക്കുകയാണെന്ന് പ്രസ് അസോസിയേഷനും ആരോപിച്ചു. രാജ്യത്ത് ആദ്യ ലോക്ക്ഡൗൺ ആരംഭിച്ചത് മുതൽ മെയ് 31 വരെയുള്ള കാലയളവില്‍ 55-ഓളം മാധ്യമ പ്രവർത്തകരെ ഭരണകൂടം ലക്ഷ്യം വെച്ചുവെന്ന് ‘റൈറ്റ് ആന്റ് റിസ്ക് അനാലീസിസ്’ ​ഗ്രൂപ്പിന്റെ പഠനത്തിൽ പറയുന്നു.

അതേപോലെ തന്നെ മാധ്യമ പ്രവർത്തകർക്കെതിരെ രാജ്യദ്രോഹം ചുമത്തുന്നപ്പെടുന്ന കേസുകളിൽ വൻ വർധനവ് രേഖപ്പെടുത്തുന്നുവെന്നാണ് ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം പറയുന്നത്. മൂന്ന് വർഷം വരെ ജയിലി‍ൽ അടക്കാനാവുന്ന വകുപ്പാണത്. പകര്‍ച്ചവ്യാധി പടര്‍ന്നതിനുശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തുന്ന കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗണ്‍ സമയത്ത് 55 ഓളം മാധ്യമപ്രവര്‍ത്തകരെ സര്‍ക്കാര്‍ ഉന്നമിട്ടിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിദ്ദിഖ് കാപ്പനെതിരെ രാജ്യദ്രോഹം ചുമത്തി അറസ്റ്റ് ചെയ്ത സംഭവവും കത്തില്‍ പരാമർശിക്കുന്നുണ്ട്. കാപ്പനെ കൂടാതെ മുതിർന്ന മാധ്യമപ്രവർത്തകരായ വിനോദ് ദുവെ, ദവാൽ പട്ടേൽ, കമൽ ശുക്ള തുടങ്ങിയവർക്കെതിരെയും രാജ്യദ്രോഹം ചുമത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിലുണ്ട്.

23-Oct-2020