കെ.എം ഷാജിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്

മുസ്ലിം ലീഗിന്റെ അഴിക്കോട് എം.എൽ.എ കെ.എം ഷാജിക്കെതിരെ ഇ.ഡിയുടെ കുരുക്ക് മുറുകുന്നു. ഇന്ന് കണ്ണൂർ ചാലാടിൽ ഷാജിയുടെ ഭാര്യയുടെ പേരിലുളള വീട്ടിലും ഇഡി ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം അളവെടുപ്പ് നടന്നു. ചിറക്കൽ പഞ്ചായത്ത് അസി.എഞ്ചിനീയറുടെ നേതൃത്വത്തിലാണ് ചാലാടിലുള്ള വീട് അളന്ന് തിട്ടപ്പെടുത്തിയത്. ഈ വീടുമായി ബന്ധപ്പെട്ട രേഖകളുമായി ചിറക്കൽ പഞ്ചായത്ത് സെക്രട്ടറിയോട് ഈ മാസം 27-ന് കോഴിക്കോട്ടെ ഇഡി ഓഫീസിൽ ഹാജരാവാനും നിര്‍ദ്ദേശം നല്‍കി.


അതേസമയം ഇന്ന് വീട്ടിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ അപാകതകളൊന്നും കണ്ടെത്താനായില്ലെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. കെ.എം ഷാജിയുടെ ഭാര്യ കെ.എം.ആശയുടെ പേരിലാണ് ഈ വീടുള്ളത്.</p>
നിലവില്‍ കോഴിക്കോട് നഗരത്തിലെ ഷാജിയുടെ വീടിന് കെട്ടിട്ടനിർമ്മാണ ചട്ടലംഘനം ചൂണ്ടിക്കാട്ടി കോർപ്പറേഷൻ അധികൃതർ നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്ന് ഷാജിയുടെ ഭാര്യ കെ.എം.ആശയ്ക്കാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ എത്തി നോട്ടീസ് കൈമാറിയത്.

23-Oct-2020