കേന്ദ്രമന്ത്രി വി. മുരളീധരന്റെ കുടുംബസ്വത്തല്ല സി.ബി.ഐ: കാനം രാജേന്ദ്രന്‍

കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സികള്‍ സംസ്ഥാനത്തിന്റെ അനുമതി കൂടാതെ നേരിട്ട് കേസെടുക്കുന്നത് വിലക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും നിലപാടുകള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി ഘടക കക്ഷിയായ സി.പി.ഐ.

അങ്ങിനെപാടില്ലെന്ന് പാടില്ലെന്ന് പറയാന്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ കുടുംബസ്വത്തല്ല സി.ബി.ഐയെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംഭവങ്ങളില്‍ നേരിട്ട് കേസെടുക്കുന്നതില്‍ നിന്ന് സി.ബി.ഐയെ തടയാനാകില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഇതിനോട് പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍.

‘ കേരളം ആവശ്യപ്പെടുന്ന പല കേസുകളും അവര്‍ ഏറ്റെടുക്കാത്ത സാഹചര്യമാണ്. പക്ഷെഅതല്ലാത്ത പല കേസുകളും അവര്‍ ഏറ്റെടുക്കുന്നുമുണ്ട്. സി.ബി.ഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപം സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ അറിവോടെ മാത്രമേ, അന്വേഷിക്കാന്‍ പാടുള്ളൂ . രാഷ്ട്രീയമായി പുകമറ സൃഷ്ടിക്കാനാണ് ഇപ്പോള്‍ ഏജന്‍സികള്‍ ശ്രമിക്കുന്നത്.’ കാനം പറഞ്ഞു.

24-Oct-2020