മനുസ്മൃതി നിരോധിക്കണം; തമിഴ്‌നാട്ടിൽ പ്രചാരണവുമായി വിടുതലൈ ചിരുതൈകള്‍ കക്ഷി
അഡ്മിൻ
തമിഴ്‌നാട്ടിൽ മനുസ്മൃതി നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രചാരണവുമായി വിടുതലൈ ചിരുതൈകള്‍ കക്ഷി (വിസികെ). അതേസമയം മനുസ്മൃതിയുമായി ബന്ധപ്പെടുത്തി നടത്തിയ പരമാര്‍ശത്തിന്റെ പേരില്‍ ബിജെപി, വി.സി.കെ നേതാവ് തിരുമാവളവനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് എം.പിക്കെതിരെ പൊലീസ് കേസ്സെടുത്തു.
നിലവില്‍ വി.സി.കെയുടെ മനുസ്മൃതി വിരുദ്ധ പ്രചാരണത്തിന് പിന്തുണയുമായി ദ്രാവിഡ കഴകവും രംഗത്തെത്തി. യുറോപ്യന്‍ യൂണിയന്‍ പെരിയാര്‍ അംബേദ്ക്കര്‍ കോംമ്രേഡ്‌സ് ഫെഡറേഷന്‍, പെരിയാറും ഇന്ത്യന്‍ രാഷ്ട്രീയവും എന്ന വിഷയത്തില്‍ തിരുമാവളവന്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. ' ഹിന്ദു പുരാണ പ്രകാരം എല്ലാ സ്ത്രീകളും ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടത് അഭിസാരികകളായാണ്. മനു ധര്‍മ്മ അനുസരിച്ച് സ്ത്രീകള്‍ അഭിസാരികകളാണ്. എല്ലാ സ്ത്രീകളുടെയും സാമൂഹ്യ പദവി ഹിന്ദു ധര്‍മ്മ മനുസരിച്ച് പുരുഷന്മരെക്കാള്‍ താഴെയാണ്'
അദ്ദേഹത്തിന്റെ ഈ പ്രസ്താവന പുറത്തുവന്നതോടെ, പുതുതായി ബിജെപിയില്‍ പുതുതായി ചേര്‍ന്ന സിനിമാതാരം കൂടിയായ ഖുഷ്ബു രംഗത്തുവന്നു. മനുസ്മൃതിയില്‍ സ്ത്രീകള്‍ അഭിസാരികളാണ് എന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളതെന്ന് ഖുഷ്ബുവിന്റെ ചോദ്യത്തിന് നിങ്ങള്‍ അത് വായിച്ചിട്ടുണ്ടോ എന്നായരുന്നു തിരുമാവളവന്റെ ചോദ്യം. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് തിരുമാവളവന്റെ പ്രസ്താവനയെന്നും ഖുഷ്ബു കുറ്റപ്പെടുത്തി.
സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതാണ് മനുസ്മൃതിയെന്ന് തിരുമാവളവന്‍ പിന്നീട് പ്രസ്താവനയില്‍ പറഞ്ഞു. പ്രത്യേക ജാതിയില്‍പ്പെട്ടവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്നാണ് മനുസ്മൃതി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് 1927 ല്‍ അംബേദ്ക്കര്‍ മനുസ്മൃതി കത്തിച്ചതെന്നും തിരുമാവളവന്‍ കൂട്ടിചേര്‍ത്തു. ഇപ്പോള്‍ അധികാരത്തിലെത്തിയിട്ടുള്ളവര്‍ മനുസ്മൃതിക്കനുസരിച്ച് അധികാര ഘടന മാറ്റാനാണ് ശ്രമിക്കുന്നത്. ഇന്ത്യ ഭരണഘടനയ്ക്ക് അനുസരിച്ചാണോ ഭരിക്കപ്പെടുന്നതെന്ന ചോദ്യം ഉയരുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു