കോൺഗ്രസിൽ നിന്നും 50 പ്രവർത്തകർ ബി.ജെ.പിയിലേക്ക് എത്തും: വി.വി രാജേഷ്
അഡ്മിൻ
കേരളത്തിൽ തിരുവനന്തപുരത്ത് നിന്നും കോൺഗ്രസിലെ 50 പ്രവർത്തകർ ബി.ജെ.പിയിലേക്ക് എത്തുന്നതായി അറിയിച്ച് ജില്ലാ അധ്യക്ഷൻ വി.വി രാജേഷ്. സോഷ്യല്‍ മീഡിയയില്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജേഷ് ഈ വിവരം അറിയിച്ചത്.
പോസ്റ്റില്‍ കോൺഗ്രസ് പ്രവർത്തകരെ പാർട്ടി അംഗങ്ങളായി സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. കോൺഗ്രസിന്റെ തിരുവനന്തപുരം കോർപ്പറേഷനിലെ മുല്ലൂർ ഡിവിഷനിൽ നിന്ന് 50 പ്രവർത്തകരാണ് ബി.ജെ.പിയിലെത്തുന്നതെന്നാണ് അദ്ദേഹം പറയുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തകർ പാർട്ടിയിലേക്ക് എത്തുമെന്നും രാജേഷ് പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
'തിരുവനന്തപുരം കോർപ്പറേഷനിലെ മുല്ലൂർ ഡിവിഷനിൽ കോൺഗ്രസ്സിൽ നിന്ന് 50 പ്രവർത്തകർ ബി.ജെ.പി യിലെത്തുന്നു.കിടാരക്കുഴി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡഗം മിനിമോൾ, കർഷകകോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് തങ്കയ്യൻ നാടാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകരെത്തുന്നത്.വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തകർ ബി.ജെ.പിയിലെത്തും.'