എന്‍.ഡി.എയില്‍ ഭിന്നത; തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പായി പി.സി.തോമസ് മുന്നണി വിടും

കേരളത്തില്‍ എന്‍.ഡി.എയില്‍ ഭിന്നത. മുന്നണിയുടെ ഘടകകക്ഷിയായ കേരള കോൺഗ്രസ് പി.സി.തോമസ് വിഭാഗം യു.ഡി.എഫിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നു. ഉപാധികളില്ലാതെ വരണമെന്ന കോൺഗ്രസിന്റെ ആവശ്യം പി.സി.തോമസ് അംഗീകരിച്ചതായാണ് സൂചന. അ

ടുത്ത ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നേതൃത്വവുമായി തോമസ് ചർച്ച നടത്തും. തദ്ദേശ തിരഞ്ഞെടുപ്പിൽ സഹകരിച്ചു പോകാനാണു ധാരണ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രമാണ് യു.ഡി.എഫിന്റെ വാഗ്ദാനമെന്നും വിവരമുണ്ട്.

നിലവില്‍ ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് (എം) മുന്നണി വിട്ട സാഹചര്യത്തിൽ പി.സി.തോമസിനെ ഒപ്പംകൂട്ടുന്നതുവഴി മധ്യ കേരളത്തിൽ ഗുണം ചെയ്യുമെന്നാണു യു.ഡി.എഫിന്റെ വിലയിരുത്തൽ.കാര്യമായ ഉപാധികളില്ലാതെ വരാൻ പി.സി.തോമസും സമ്മതിച്ചതോടെയാണ് മുന്നണിപ്രവേശത്തിനു വഴി തുറന്നത്.

തങ്ങള്‍ക്ക് എൻ.ഡി.എയിൽ അർഹമായ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന തോമസിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ഇതിന്റെ ഭാഗമാണെന്നു കരുതുന്നു. ബി.ജെ.പി വാഗ്ദാനം ചെയ്ത ബോർഡ്, കോർപറേഷൻ സ്ഥാനങ്ങൾ ലഭിക്കാതെ വന്നതോടെയാണ് തോമസ് എൻ.ഡി.എയുമായി അകന്നത്.

നിലവില്‍ പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യു​മാ​യും ഉ​മ്മ​ൻ ചാ​ണ്ടി​യു​മാ​യും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യെ​ന്നും എ​ന്നാ​ൽ, അ​ന്തി​മ ന​ട​പ​ടി​യാ​യി​ല്ലെ​ന്നും പി.​സി. തോ​മ​സ്​ പറയുന്നു.

25-Oct-2020