കളമശേരി മെഡിക്കൽ കോളജിനെ തകർക്കാൻ ബോധപൂർവമായി ശ്രമം നടക്കുന്നു: ആരോഗ്യ മന്ത്രി

എറണാകുളം കളമശേരി മെഡിക്കൽ കോളജിലുണ്ടായത് വീഴ്ചയാണെന്ന് പറയാനാകില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം രോഗി മരിച്ചതിനെ തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായാണ് നഴ്‌സിംഗ് സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തത്. കളമശേരി മെഡിക്കൽ കോളജിനെ തകർക്കാൻ ബോധപൂർവമായി ശ്രമം നടക്കുന്നുണ്ടെന്നും ആരോപണമുണ്ടെന്നും മന്ത്രി പറഞ്ഞു.

ഓക്സിജൻ ലഭിക്കാതെ മരിച്ച കൊവിഡ് രോഗി ഹാരിസിന്റെ കാര്യത്തിൽ ഗുരുതര അനാസ്ഥയുണ്ടായെന്ന് നജ്മ പറഞ്ഞിരുന്നു. ഈ സംഭവത്തിലാണ് ആരോഗ്യ മന്ത്രിയുടെ പരാമർശം.അതേപോലെ തന്നെ സംസ്ഥാനത്ത്സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ചു വീണ്ടും അവയവ കച്ചവട മാഫിയ സജീവമായതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇക്കാര്യം ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ അവയവം ദാനം ചെയുന്നവർക്ക് നിയമപ്രശനം നേരിടുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

25-Oct-2020