കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകരാന്‍ കാരണം ആള്‍ക്കൂട്ട സമരങ്ങൾ: കെ.കെ ശൈലജ

കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകരാന്‍ കാരണം ആള്‍ക്കൂട്ട സമരങ്ങളാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സമരങ്ങള്‍ നടത്തിയപ്പോള്‍ അതില്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചതോടെ ഉമിനിരീലൂടെ കൊവിഡ് പടര്‍ന്നു. ഇത് തിരിച്ചടിയായെന്നും മന്ത്രി പറഞ്ഞു. ലോക്ഡൗണ്‍ പിന്‍വലിച്ച ശേഷം സംസ്ഥാനത്തേക്ക് ആളുകള്‍ എത്തിയിരുന്നു. പക്ഷെ ആള്‍ക്കൂട്ട സമരങ്ങള്‍ക്ക് ശേഷമാണ് കൊവിഡ് കൂടുതല്‍ പേരിലേക്ക് പടര്‍ന്നതെന്നും കെ.കെ. ശൈലജ ആരോപിച്ചു.

അതേപോലെ തന്നെ ആരോഗ്യപ്രവര്‍ത്തകരെ രാഷ്ട്രീയ പ്രേരിതമായി ഉപയോഗിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മാസങ്ങളോളമായി വലിയ പ്രവര്‍ത്തനം ആരോഗ്യമേഖലയിലുള്ളവര്‍ നടത്തുന്നുണ്ട്. ഇതിനിടെയുള്ള ഇത്തരം നീക്കങ്ങള്‍ക്ക് അല്‍പ്പായുസ്സേയുള്ളു. ശരിയല്ലാത്ത പൊരുമാറ്റം ആരോഗ്യപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടായാല്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

26-Oct-2020