ഇന്ത്യ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സ്വകാര്യ സ്വത്തല്ല:ശിവസേന
അഡ്മിൻ
മഹാരാഷ്ട്രയിലെ സര്‍ക്കാരിനെ മറിച്ചിടാന്‍ ബി.ജെ.പിയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. താന്‍ മുഖ്യമന്ത്രിയായ ദിവസം മുതല്‍ സര്‍ക്കാരിനെ മറിച്ചിടുമെന്ന് കേള്‍ക്കുന്നു. ഈ വെല്ലുവിളി തുടങ്ങിയിട്ട് ഒരുവര്‍ഷം കഴിഞ്ഞിരിക്കുന്നു. ധൈര്യമുണ്ടെങ്കില്‍ ചെയ്തു കാണിക്കണമെന്ന് ഉദ്ധവ് വെല്ലുവിളിച്ചു.
ഹിന്ദുത്വം എന്ന് പറഞ്ഞാല്‍ മണിയടിക്കുന്നതും പാത്രം കൊട്ടുന്നതുമല്ലെന്നും അദ്ദേഹ കളിയാക്കി. ശിവസേനയുടെ ഹിന്ദുത്വം അതല്ല. അതിന് മറ്റാരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും ഉദ്ധവ് പറഞ്ഞു. ഇന്ത്യ എന്ന് പറയുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സ്വകാര്യ സ്വത്തല്ല.
ആവശ്യമില്ലാതെ സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിക്കുന്നവര്‍ ശിവസേനയുടെ കരുത്തറിയുമെന്നും അദ്ദേഹം താക്കറെ മുന്നറിയിപ്പ് നല്കി. അതേസമയം തങ്ങള്‍ മഹാരാഷ്ട്രയില്‍ 25 വര്‍ഷം അധികാരത്തില്‍ തുടരുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.