കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരെ രൂക്ഷ പ്രതിഷേധവുമായി പഞ്ചാബിലെ കര്‍ഷകര്‍

ദസറ ആഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധവുമായി പഞ്ചാബിലെ കര്‍ഷകര്‍. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തോടുള്ള പ്രതിഷേധമാണ് ഭാരതീയ കിസാന്‍ യൂണിയന്റെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്നത്.

ആഘോഷത്തിന്റെ ഭാഗമായി രാ​വ​ണ​നെ ക​ത്തി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത രീ​തി വിട്ട്​ ദ​സ​റ​ക്ക്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും കു​ത്ത​ക വ്യ​വ​സാ​യി​ക​ളാ​യ മു​കേ​ഷ്​ അം​ബാ​നി, ഗൗ​തം അ​ദാ​നി തു​ട​ങ്ങി​യ​വ​രു​ടെ​യും കോ​ലമാണ് പ​ഞ്ചാ​ബി​ലെ ക​ർ​ഷ​ക​ർ ഇത്തവണ ക​ത്തി​ച്ചത്.സംസ്ഥാനത്തെ ഭ​തി​ൻ​ഡ, സംഗത്, സം​ഗ്രൂ​ർ, ബർണാ​ല, മ​ല​ർ​കോ​ട്​​ല, മന്‍സ തു​ട​ങ്ങി നി​ര​വ​ധി സ്​​ഥല​ങ്ങ​ളി​ൽ ഈ രീതിയില്‍ കോ​ലം ക​ത്തി​ച്ചു.

അത്പോലെ തന്നെ ഹരിയാനയിലും സമാനമായ പ്രതിഷേധം നടന്നു. എന്നാല്‍ കോലം കത്തിച്ചതിനു പിന്നിൽ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും കോൺഗ്രസുമാണെന്ന് ബി.ജെ.പി അധ്യക്ഷൻ ജെ.പി.നഡ്ഡ കുറ്റപ്പെടുത്തി.

27-Oct-2020