പ്രോട്ടോകോള്‍ ലംഘനം: വി. മുരളീധരനെതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേഷണം

കേന്ദ്ര മന്ത്രിസഭയിലെ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെതിരായ പ്രോട്ടോകോള്‍ ലംഘന പരാതിയില്‍ അന്വേഷണം വരുന്നു. വിദേശകാര്യ ചീഫ് വിജിലന്‍സ് ഓഫീസര്‍ ആയിരിക്കും അബുദാബിയിലെ കോണ്‍ഫറന്‍സില്‍ മുരളീധരനൊപ്പം പി.ആര്‍ ഏജന്റ് പങ്കെടുത്ത സംഭവം അന്വേഷിക്കുക. കേന്ദ്ര വിജിലന്‍സ് കമ്മീഷനാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. ലോക് താന്ത്രിക് ജനതാദള്‍ നേതാവായ സലീം മടവൂരിന്റെ പരാതിയിലാണ് നടപടി.

ഈ വിഷയത്തില്‍ നേരത്തെ മുരളീധരന് പ്രധാനമന്ത്രിയുടെ ഓഫീസ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. 2019ല്‍ അബുദാബിയില്‍ നടന്ന മന്ത്രിതല യോഗത്തില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് പി.ആര്‍ ഏജന്‍സി ഉടമയായ സ്മിതാ മേനോനെ പങ്കെടുപ്പിച്ചെന്നായിരുന്നു മുരളീധരനെതിരായ ആരോപണം.

27-Oct-2020