ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ പ്രവര്‍ത്തകര്‍ സി.പി.എമ്മിലേക്ക്
അഡ്മിൻ
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ പാര്‍ട്ടി മാറ്റങ്ങള്‍കൂടി സജീവമാവുകയാണ്. കോട്ടയം ജില്ലയിലെ പൊന്‍കുന്നത്ത് മുന്‍ യുവമോര്‍ച്ച മണ്ഡലം ഭാരവാഹിയായ ആര്.എസ് അശോക് കുമാര്‍ ഉള്‍പ്പെടെ 12 ബി.ജെ.പി സജീവ പ്രവര്‍ത്തകരാണ് സി.പി.എമ്മില്‍ ചേര്‍ന്നത്.
ഇവരെ സി.പി.എം വാഴൂര്‍ ഏരിയാ സെക്രട്ടറി വിജി ലാല്‍ രക്തഹാരമണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ഏരിയാ കമ്മറ്റി അംഗം ഐഎസ് രാമചന്ദ്രന്, പൊന്‍കുന്നം ലോക്കല്‍ സെക്രട്ടറി കെ സേതുനാഥ്, ഗൗതം ബാലചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
അതേപോലെ തന്നെ ആലപ്പുഴയിലെ കരുവാറ്റയില്‍ ബി.ഡി.ജെ.എസിന്റെയും കോണ്‍ഗ്രസിന്റെയും സജീവ പ്രവര്‍ത്തകരായിരുന്ന ഏഴ് കുടുംബങ്ങളാണ് സി.പി.എമ്മില്‍ ചേര്‍ന്നത്. ഇവരെ സി.പി.എം ജില്ലാ സെക്രട്ടറി എം സത്യപാലന് സ്വീകരിച്ചു.ഏരിയ കമ്മറ്റി അംഗങ്ങളായ അഡ്വ.എംഎം അനസ് അലി, ആര് മനോജ്, ലോക്കല്‍ സെക്രട്ടറി പിടി മധു, പി സദാനന്ദന് എന്നിവര്‍ സംസാരിച്ചു.