കള്ളപ്പണം വെളുപ്പിക്കൽ: മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ ഇ.ഡി ചോദ്യം ചെയ്യുന്നു

കള്ളപ്പണം വെളുപ്പിച്ചു എന്ന കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു.ഇന്ന് കൊച്ചിയിലെ ഓഫീസിലാണ് മൊഴിയെടുക്കല്‍. നോട്ടുനിരോധന കാലത്ത് കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ വഴി 10 കോടിയുടെ കള്ളപ്പണം ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും പിന്നീട് ഈ പണം തന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നുമാണ് കേസ്.

ഈ പണം പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ലഭിച്ചതാണെന്നാണ് ആരോപണം. അതേസമയം പാലാരിവട്ടം പാലം അഴിമതി കേസിലും വി.കെ ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കി വിജിലന്‍സ് അന്വേഷണം തുടരുകയാണ്. അതിനിടെയാണ് ഹൈക്കോടതി നിര്‍ദേശ പ്രകാരം എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണം വരുന്നത്.

28-Oct-2020