ശിവശങ്കറെ ഇന്ന് കോടതിയില്‍ ഹാജരാക്കും

എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിസിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കും. എറണാകളും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അദ്ദേഹത്തെ ഹാജരാക്കുക. വീണ്ടും കൂടുതല്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ശിവശങ്കറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് സാധ്യത.

നിലവില്‍ ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ് ശിവശങ്കറിന്‍റെ പേരില്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്.കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് ആറ് മണിക്കൂറിലേറെ നീണ്ട ചേദ്യം ചെയ്യലുകള്‍ക്ക് ശേഷമായിരുന്നു എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്.

കേരളാ ഹൈക്കോടതിമുന്‍‌കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും എന്‍ഫോഴ്സന്റ് ശിവശങ്കറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ശിവശങ്കറിനേയും കൊണ്ട് കൊച്ചിയിലേക്കായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പോയത്.

തൊട്ടുപിന്നാലെ കസ്റ്റംസ് ഉദ്യോഗസ്ഥരും ഇഡി ഓഫീസിലെത്തി ശിവശങ്കരുടെ മൊഴിയെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ചായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യല്‍. കസ്റ്റംസിന്‍റെ കേസ് വിദേശത്തേക്ക് അനധികൃതമായി അമേരിക്കന്‍ ഡോളര്‍ കടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു.

29-Oct-2020