പ്രതിപക്ഷത്തിന്റേത് സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള നീക്കം
അഡ്മിൻ
വ്യക്തികളെ കേന്ദ്രീകരിച്ചുള്ള കേസുകള്‍ മുന്‍നിര്‍ത്തി പ്രതിപക്ഷം ഇടത് മുന്നണി സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണി. മുന്നാക്ക സംവരണ വിഷയത്തില്‍ മലക്കം മറിഞ്ഞതിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്റേതെന്നും അദ്ദേഹം ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പുകള്‍ അടുത്തതോടെ സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ കള്ളപ്പണ കേസില്‍ എന്‍ഫോഴ്സമെന്റ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ച്ചയായി സര്‍ക്കാരിനെതിരെ ഉണ്ടായ വിഷയങ്ങളില്‍ വലിയ തോതിലുള്ള പ്രതിഷേധം ഉയരുന്നുണ്ട്. കോണ്‍ഗ്രസും ബി.ജെ.പിയുമടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനെതിരെയും നടത്തിയത്. ഇതിന് പിന്നാലെയാണ് ജോസ് കെ. മാണിയുടെ പ്രതികരണം.