നടന്നത് വാക്കാലുള്ള അതിക്രമം; മാപ്പ് പറഞ്ഞതുകൊണ്ട് കാര്യമില്ല: ബൃന്ദ കാരാട്ട്
അഡ്മിൻ
ബലാത്സംഗത്തിലെ ഇരകളെ കുറിച്ച് കെ.പി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നടത്തിയ അങ്ങേയറ്റം അപലപനീയമായ പ്രസ്താവനയെന്ന് സി.പിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. നടന്നത് സ്ത്രീകള്‍ക്കെതിരായ വാക്കാലുള്ള അതിക്രമമെന്നും മാപ്പ് പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും അവര്‍ പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന് സ്ത്രീകള്‍ക്കെതിരെ തുടര്‍ച്ചയായി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നു.
സമാനമായി സംസാരിക്കുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രോത്സാഹനവും അദ്ദേഹത്തിന് ലഭിക്കുന്നു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെപ്പോലുള്ള ബി.ജെ.പി നേതാക്കളുടെ ഭാഷയിലാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും സംസാരിക്കുന്നത്.
കോണ്‍ഗ്രസ് നേത്രുത്വമായ ഹൈക്കമാന്‍ഡ് ഇവരുടെ പേരില്‍ നടപടി സ്വീകരിക്കാത്തത് ആശ്ചര്യജനകമാണ്. മുല്ലപ്പള്ളി രാമചന്ദ്രന് കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണം, അല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറാകണമെന്നും ബൃന്ദ ആവശ്യപ്പെട്ടു.