എം. സി ഖമറുദ്ദീന്‌‌ ബിനാമിപേരിൽ 200 ഏക്കർ ഭൂമി

ഫാഷന്‍ ഗോള്‍ഡ്‌ ജ്വല്ലറിയുമായി ബന്ധപ്പെട്ട് നടത്തിയ നിക്ഷേപ തട്ടിപ്പിലെ മുഖ്യപ്രതിയും മുസ്ലീലീഗ്‌ എം.എൽ.എയുമായ എം. സി ഖമറുദ്ദീന്‌‌ ബിനാമിപേരിൽ 200 ഏക്കർ ഭൂമി. മഞ്ചേശ്വരം താലൂക്കിലെ കേരള–-കർണാടക അതിർത്തിയിൽ അദ്ദേഹം ഭൂമി വാങ്ങിയ വിവരമാണ്‌ ഇപ്പോള്‍ പുറത്തുവന്നത്‌.2019 ഡിസംബറിൽ നടന്ന ഭൂമി ഇടപാടിനെക്കുറിച്ചുല്ലവിവരങ്ങള്‍ എൻഫോഴ്സ്‌മെന്റ്‌ ഡയറക്ടറേറ്റ് ശേഖരിച്ചിട്ടുണ്ട്‌.

ഭൂമിയുടെ ഇടപാടുകാരെ ചോദ്യംചെയ്‌തപ്പോൾ ഈ ഭൂമി എം. സി ഖമറുദ്ദീന്‌ വേണ്ടിയാണെന്ന്‌ മൊഴി ലഭിച്ചിരുന്നു. ഫാഷന്‍ ഗോള്‍ഡ്‌ ജ്വല്ലറിത്തട്ടിപ്പുമായി ബന്ധപ്പെട്ട് ലീഗ്‌ നേതൃത്വം നടത്തിയ വാർത്താസമ്മേളനത്തിൽ ഖമറുദ്ദീന്‌ കർണാടകത്തിൽ ഭൂമിയുണ്ടെന്നും അത്‌ വിറ്റു പണം തിരിച്ചുനൽകുമെന്നും പറഞ്ഞത് ഈ ഭൂമിയെ മുന്‍നിര്‍ത്തിയായിരുന്നു.

എം.എല്‍.എ 800 നിക്ഷേപകരെ വഞ്ചിച്ച് 150 കോടി തട്ടിയെടുത്തത്‌ സംബന്ധിച്ച അന്വേഷണം പുരോഗമിക്കുമ്പോഴാണ്‌ പുതിയ വിവരങ്ങൾ പുറത്തുവരുന്നത്‌. ജ്വല്ലറിയുടെ പേരിൽ പണം സമാഹരിച്ച്‌ കമ്പനി നിയമപ്രകാരമുള്ള രജിസ്‌റ്ററിൽ രേഖപ്പെടുത്താതെയാണ്‌ ഭൂമി ഇടപാടുകൾനടന്നിട്ടുള്ളത്.

02-Nov-2020