പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഈ മാസം 29ന് തുടങ്ങുന്നു

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഈ മാസം 29ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരണവും നടക്കും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇക്കുറിയും സഭ ചേരുക. വ്യത്യസ്ത സമയത്താണ് ലോക്സഭയും രാജ്യസഭയും ചേരുക. അഞ്ച് മണിക്കൂറാണ് സഭ സമ്മേളിക്കുക.

ചോദ്യോത്തരവേളയുമുണ്ടാവും. അതേസമയം, മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണം തുടരും. സന്ദര്‍ശകരെ അനുവദിക്കില്ല. ഇരുസഭകളെയും രാഷ്ട്രപതി അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. രാഷ്ട്രപതിയുടെ പ്രസംഗസമയത്ത് അംഗങ്ങള്‍ക്ക് സെന്‍ട്രല്‍ ഹാളിനുപുറത്ത് ലോക്സഭ, രാജ്യസഭാ ചേംബറുകളിലും സൗകര്യമൊരുക്കും.

കഴിഞ്ഞ വര്‍ഷം ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുകയും തുടര്‍ന്ന് സഭ നേരത്തെ പിരിയുകയുമായിരുന്നു.

15-Jan-2021