കെഎസ്ആർടിസിയിലെ അഴിമതി അന്വേഷണം വിജിലൻസിന്

കെഎസ്ആർടിസിയിലെ അഴിമതി അന്വേഷണം വിജിലൻസിന് വിടാൻ എംഡി ബിജു പ്രഭാകർ. നൂറു കോടി രൂപയുടെ ക്രമക്കേട് ആണ് വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യുന്നത്.

ക്രമക്കേട് കെഎസ്ആർടിസി ആഭ്യന്തര വിജിലൻസ് വിഭാഗം അന്വേഷിക്കേണ്ട എന്ന് എംഡി ബിജുപ്രഭാകർ വ്യക്തമാക്കി. കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ പി എം ഷറഫ് മുഹമ്മദിനെതിരെയും നടപടിയെന്ന് സൂചന. നടപടി പോക്സോ കേസിൽ റിമാൻഡ് ചെയ്ത ജീവനക്കാരനെ തിരികെ ജോലിയിൽ പ്രവേശിപ്പിച്ചതിനായിരിക്കും നടപടി ഉണ്ടാവുക.

17-Jan-2021