കോ​ങ്ങാ​ട് എം​.എ​ല്‍.​എ കെ.വി വിജയദാസ് അന്തരിച്ചു

കോങ്ങാട് എം. എൽ. എ കെ.വി വിജയദാസ് അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്നു. സംസ്ഥാനത്ത് ഇത് ആദ്യമായാണ് കോവിഡ് ബാധിച്ച് ഒരു നിയമസഭാംഗം മരിക്കുന്നത്. പാലക്കാട് ജില്ല പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റാണ്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മികച്ച സഹകാരിയും കർഷക നേതാവുമായിരുന്നു..

ഡി​സം​ബ​ര്‍ 11-നാ​ണ് കൊറോണ വൈറസ് ബാ​ധി​ത​നാ​യി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പി​ന്നീ​ട് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യെ​ങ്കി​ലും കോ​വി​ഡാ​ന​ന്ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ സ്ഥി​തി ഗു​രു​ത​ര​മാ​ക്കു​ക​യാ​യി​രു​ന്നു. ര​ക്ത​സ​മ്മ​ര്‍​ദ്ദം ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ത​ല​ച്ചോ​റി​ല്‍ ര​ക്തം ക​ട്ട​യാ​കു​ക​യും അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് എം​.എ​ല്‍​.എ​യെ വി​ധേ​യ​നാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സംസ്ഥാനത്ത് ഇത് ആദ്യമായാണ് കോവിഡ് ബാധിച്ച് ഒരു നിയമസഭാംഗം മരിക്കുന്നത്. മികച്ച സഹകാരിയും കർഷക നേതാവുമായിരുന്ന അദ്ദേഹം 1977 മുതൽ സി പി എം അംഗമാണ്. 1995ൽ പാലക്കട്ടെ ആദ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയ വിജയദാസ്, 2011ലും 2016ലും കോങ്ങാട് നിന്നും എംഎൽഎയായി. അപ്പോഴും രാഷ്ട്രീയത്തിനൊപ്പം നെൽകൃഷിയും തുടർന്നു. കാർഷിക പ്രശ്‌നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ മികവ്‌ കാണിച്ചു.

19-Jan-2021