അഭിമാനത്തോടെ സർക്കാർ വിദ്യാലയങ്ങൾ

ആധുനിക നിലവാരത്തിലുള്ള ക്ലാസ് മുറികൾ, ലാബുകൾ, ശുചിമുറികൾ, ലൈബ്രറി, ഹാളുകൾ തുടങ്ങിയ സൗകര്യങ്ങളോടെ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വരുന്ന കാഴ്ചയാണ് കഴിഞ്ഞ നാലുവർഷം കൊണ്ട് സംഭവിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻ്റെ ഭാഗമായി അന്തസ്സും ഗുണമേന്മയുള്ളതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം ഇവിടെ സൃഷ്ടിക്കപ്പെട്ടു. ഗവൺമെൻ്റിൻ്റെ ഭാഗത്തുനിന്നുള്ള കൃത്യമായ ഇടപെടലുകളും കിഫ്ബി പദ്ധതിപ്രകാരമുള്ള തുകകളും കൊണ്ട് ജില്ലയിലെ വിദ്യാലയങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.

കിഫ്ബി ധനസഹായത്തോടെ ജില്ലയിലെ 40 ഹയര്‍ സെക്കണ്ടറി വിദ്യാലങ്ങളില്‍ 108 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കി. കിഫ് ബി യുടെ കീഴിൽ മൂന്നു വിഭാഗങ്ങളിൽ ആയിട്ടാണ് പദ്ധതി പൂർത്തീകരിച്ചത്. 5 കോടി വകയിരുത്തി 19 മികവിന്റെ കേന്ദ്രങ്ങളാണ് വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയത്. 3 കോടി വകയിരുത്തിയിട്ടുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതി 4 സ്കൂളുകളില്‍ നടപ്പാക്കി. 1 കോടി രൂപാ വീതം ഉള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ 21 സ്കൂളുകളാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഗവൺമെൻ്റ് എച്ച് എസ് എസ് ചെങ്ങമനാട്, ഗവ.എച്ച് എസ് എസ് എളമക്കര, ഗവ. എം ജി എം എച്ച് എസ് എസ് നായത്തോട്, ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി, ഗവ. എച്ച് എസ് എസ് പുത്തൻതോട്, ഗവ. മോഡൽ എച്ച് എസ് എസ് ചെറുവട്ടൂർ, ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം, ഗവ. എച്ച് എസ് എസ് പെഴക്കാപ്പിള്ളി, പാലിയം ഗവ. എച്ച് എസ് എസ് ചേന്ദമംഗലം, ഗവ. എച്ച് എസ് എസ് പെരുമ്പാവൂർ, ഗവ. എച്ച് എസ് എസ് പിറവം, ഗവ. എച്ച് എസ് എസ് ഇടപ്പള്ളി, ഗവ. ഗേൾസ്‌ എച്ച് എസ് എസ് തൃപ്പൂണിത്തുറ,ഗവ. എച്ച് എസ് എസ്, ഗവ. എച്ച് എസ് എസ് ഞാറക്കൽ, എഡ്വേർഡ് മെമ്മോറിയൽ ഗവ. എച്ച് എസ് എസ് എന്നീ വിദ്യാലയങ്ങളിലാണ് അഞ്ചുകോടി പദ്ധതിയിൽ ഉൾപ്പെടുത്തി മികവിൻ്റെ കേന്ദ്രങ്ങളായത്.

ഗവ. ഗേൾസ് എച്ച് എസ് എസ് കൊച്ചി, ഗവ. വി എച്ച് എസ് എസ് പല്ലാരിമംഗലം, ഗവ. എച്ച് എസ് എസ് കടയിരിപ്പ്, ഗവ. എച്ച് എസ് എസ് വെണ്ണല എന്നീ വിദ്യാലയങ്ങളിൽ മൂന്ന് കോടിയുടെ പദ്ധതികളും ഗവ. എച്ച് എസ് എസ് എടത്തല, ഗവ. എച്ച് എസ് എസ് ഗേൾസ് ആലുവ, ഗവ. എച്ച് എസ് എസ് ചൊവ്വര, ഗവ. എച്ച് എസ് എസ് മൂക്കന്നൂർ, ഗവ. എച്ച് എസ് എസ് പുലിയനം, ഗവ. എച്ച് എസ് എസ് മഞ്ഞപ്ര, എസ് ആർ വി ഗവ. മോഡൽ എച്ച് എസ് എസ് എറണാകുളം, മോഡൽ ടെക്നിക്കൽ ഗവ. എച്ച് എസ് എസ് കലൂർ, ഗവ. എച്ച് എസ് എസ് ഇടപ്പള്ളി, ഗവ. എച്ച് എസ് എസ് മുപ്പത്തടം, ഗവ. എച്ച് എസ് എസ് ആൻറ് വി എച്ച് എസ് എസ് കളമശ്ശേരി, ഗവ. എച്ച് എസ് എസ് പൂതൃക്ക, ഗവ. എച്ച് എസ് എസ് പുതിയകാവ്, ഗവ. എച്ച് എസ് എസ് നോർത്ത് പറവൂർ, ഗവ. ഗേൾസ് എച്ച് എസ് എസ് നോർത്ത് പറവൂർ, ഗവ. എച്ച് എസ് എസ് പെരുമ്പാവൂർ, ഗവ. എച്ച് എസ് എസ് മുളന്തുരുത്തി, ഗവ. എച്ച് എസ് എസ് ആൻ്റ് വി എച്ച് എസ് എസ് ചോറ്റാനിക്കര, ഗവ. ബോയ്സ് എച്ച് എസ് എസ് ആൻ്റ് വി എച്ച് എസ് എസ് തൃപ്പൂണിത്തുറ, ഗവ. എച്ച് എസ് എസ് എളങ്കുന്നപ്പുഴ, ഗവ. എച്ച് എസ് എസ് ആൻ്റ് വി എച്ച് എസ് എസ് കടമക്കുടി എന്നി വിദ്യാലയങ്ങൾ ഒരു കോടി പദ്ധതിയിൽ ഉൾപ്പെടുത്തി മികവിന് കേന്ദ്രങ്ങളായി മാറി.

കിഫ്ബി ധനസഹായത്തോടെ ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതും പൊതുവിദ്യാലയങ്ങളെ ഭാവിക്കൊത്തവിധം അതിവേഗം ഉയര്‍ത്തുന്നതുമാണ്. വൃത്തിയുള്ള വിശാലമായ ക്ലാസ് മുറികൾ, ഡൈനിംങ് ഏരിയ, ഹൈടെക് ലാബുകളും ക്ലാസ് മുറികളും ആധുനിക ഇലട്രിക്കൽ സംവിധാനങ്ങൾ എന്നിവ വിദ്യാർത്ഥികളുടെ സമഗ്ര വികാസത്തിന് ഊര്‍ജ്ജം പകരുന്നതാണ്. സമീപ ഭാവിയിലൊന്നും എത്തിപ്പിടിക്കാന്‍ സാധിക്കുമെന്ന് ആരും കരുതാത്ത വികസനങ്ങളാണ് കിഫ്ബിയുടെ കരുത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ യാഥാര്‍ത്ഥ്യമായത്.

22-Jan-2021