കര്‍ഷക സമരത്തില്‍ അടിപതറി കേന്ദ്രസര്‍ക്കാര്‍; അമിത് ഷാ അടിയന്തിര യോഗം വിളിച്ചു

കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ അടിയന്തര യോഗം വിളിച്ചു. ആഭ്യന്തര സെക്രട്ടറി അടക്കം യോഗത്തില്‍ പങ്കെടുക്കുന്നു. ഡല്‍ഹി നഗരത്തില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ഗതാഗത സംവിധാനങ്ങള്‍ എല്ലാം അടച്ചിട്ടിരിക്കുകയാണ്. ഡല്‍ഹി മെട്രോ സര്‍വ്വീസുകളും നിര്‍ത്തി വച്ചു.

യുദ്ധ സമാനമായ അന്തരീക്ഷമാണ് തലസ്ഥാന നഗരിയില്‍ നിലവിലുള്ളത്. കര്‍ഷക നേതാക്കളും പൊലീസും തമ്മിലുള്ള ആശയ വിനിമയം ഇപ്പോഴും തുടരുകയാണ്. സ്ഥിതിഗതികള്‍ ഡല്‍ഹി പൊലീസിന്റെ കൈവിട്ട് പോയ അവസ്ഥയാണ് ഇപ്പോഴുള്ളത്. സംഘര്‍ഷത്തില്‍ ഉത്തരാഖണ്ഡ് സ്വദേശിയായ ഒരു കര്‍ഷകന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

26-Jan-2021