ഗുരുതര അസുഖത്തിന്റെ പേരില്‍ ജാമ്യം നേടിയ ഇബ്രാഹിം കുഞ്ഞ് പൊതുപരിപാടികളിൽ സജീവം

പാലാരിവട്ടം പാലം അഴിമതിക്കേസിൽ കോടതിയില്‍ ഗുരുതര അസുഖമെന്ന് പറഞ്ഞ് ജാമ്യം നേടിയ മുൻ മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യം റദ്ദാക്കണമെന്ന് പരാതി. അദ്ദേഹത്തിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വിജിലൻസ് കേസിലെ പരാതിക്കാരൻ ഗിരീഷ് ബാബുവാണ് പരാതി നൽകിയത്.

ഗുരുതരമായ അസുഖം എന്ന് പറഞ്ഞു ജാമ്യം നേടിയ ഇബ്രാഹിം കുഞ്ഞ് പൊതുപരിപാടിയിൽ സജീവമാണെന്നാണ് പരാതിയില്‍ ഉയര്‍ത്തുന്ന പ്രധാന ആക്ഷേപം. എന്നാല്‍, സംസ്ഥാനത്ത് നടക്കാനിരിക്കുന്ന
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചാണ് ഇബ്രാഹിംകുഞ്ഞിന്റെ ഇപ്പോഴുള്ള നീക്കങ്ങൾ എന്നാണ് വിലയിരുത്തപ്പെടുന്നത്.

11-Feb-2021