തെരഞ്ഞെടുപ്പ് പ്രചാരണം; പദയാത്രയുമായി ജോസ് കെ. മാണി

എല്‍.ഡി.എഫ് വിട്ട മാണി സി. കാപ്പനെ പ്രതിരോധിക്കാൻ പദയാത്രയുമായി ജോസ് കെ. മാണി. ഫെബ്രുവരി 21 മുതലാണ് പാലാ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിൽ ജോസ് കെ. മാണി മുഴുവൻ സമയവും പദയാത്ര നടത്തുന്നത്. മുന്നണി വിട്ട കാപ്പനെതിരെ രാഷ്ട്രീയ വിശദീകരണം എന്ന നിലയിലാണ് പദയാത്ര. സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ പദയാത്ര സംബന്ധിച്ച വിവരങ്ങൾ ജോസ് കെ. മാണി വിശദീകരിച്ചു.

ജോസ് കെ. മാണിയുടെ പാലായിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ തുടക്കം എന്ന നിലയ്ക്കാണ് പദയാത്ര ആസൂത്രണം ചെയ്യുന്നത്. എൽ.ഡി.എഫിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പദയാത്ര പാലായിലെ മുഴുവൻ പഞ്ചായത്തുകളിലും എത്തും. എൽ.ഡി.എഫ് നടത്തുന്ന മേഖലാ ജാഥ 18, 19 തിയ്യതികളിൽ കോട്ടയത്ത് എത്തുമ്പോൾ സ്ഥാനാർഥികളെ സംബന്ധിച്ച അന്തിമ ധാരണയുണ്ടാക്കുമെന്ന് ജോസ് കെ മാണി കമ്മിറ്റിയിൽ പറഞ്ഞു.

17-Feb-2021