തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ നേട്ടമുണ്ടാക്കി ഇടതുപക്ഷം

തദ്ദേശ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ നേട്ടമുണ്ടാക്കി സി.പി.ഐ. മാനസ ജില്ലയിലെ ജോഗ പഞ്ചായത്തില്‍ സി.പി.ഐ പിന്തുണച്ച പതിമൂന്ന് സ്ഥാനാര്‍ത്ഥികളില്‍ പന്ത്രണ്ടും പേരും വിജയിച്ചു. 2015ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.ഐക്ക് പതിമൂന്നില്‍ പന്ത്രണ്ട് സീറ്റായിരുന്നു ലഭിച്ചത്.

തെരഞ്ഞെടുപ്പില്‍ ബക്കറ്റ് ചിഹ്നത്തിലാണ് സി.പി.ഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. ജയിച്ചവരില്‍ ആറുപേര്‍ സ്ത്രീകളാണ്. ശിരോമണി അകാലിദളും കോണ്‍ഗ്രസും സ്വന്തം ചിഹ്നത്തിലായിരുന്നില്ല ജോഗയില്‍ മത്സരിച്ചത്. അതേസമയം, പഞ്ചാബ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. റാഹോണിലെ 13 വാര്‍ഡുകളില്‍ കോണ്‍ഗ്രസിന് ഏഴും, ശിരോമണി അകാലിദളിന് നാലും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിക്ക് 2 ഉം സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍ ഈ വാര്‍ഡുകളില്‍ മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് അമ്പത് വോട്ടു പോലും തികയ്ക്കാനായില്ല.

17-Feb-2021