തലസ്ഥാനത്ത് പിഎസ്സി നിയമന വിവാദവുമായി ബന്ധപ്പെട്ട് ഉണ്ടായ കെഎസ്യു മാര്‍ച്ചിനെതിരെ വിമര്‍ശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. കയറ്റുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. രമേശ് ചെന്നിത്തലയുടെ ജാഥ തലസ്ഥാനത്തു എത്തുന്നത് വരെ ഈ കലാപം തുടരാനാണ് പദ്ധതി.
വരുന്ന ദിവസങ്ങളില്‍ വിവിധ തസ്തികകളിലേയ്ക്ക് പിഎസ്സി പരീക്ഷ എഴുതുന്നത് ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ്. അവരോടുള്ള വെല്ലുവിളിയാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് വലിയ സംയമനം പാലിച്ചത് കൊണ്ടാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ആസൂത്രണം ചെയ്ത നിലയിലുള്ള അത്യാഹിത സംഭവങ്ങള്‍ ഉണ്ടാകാതിരുന്നതെന്നും റഹീം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം വായിക്കാം:
‘രാവിലെ തന്നെ ഞങ്ങള്‍ പറഞ്ഞതാണ്. വിവിധ സ്ഥലങ്ങളില്‍ നിന്നും തലസ്ഥാനത്തു സംഘടിച്ച ക്രിമിനല്‍ സംഘം വലിയ കലാപ ശ്രമമാണ് നടത്തിയത്. ഇന്നുണ്ടായ എല്ലാ അനിഷ്ട സംഭവങ്ങള്‍ക്കും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കാണ് ഉത്തരവാദിത്വം. പൊലീസ് വലിയ സംയമനം പാലിച്ചത് കൊണ്ടാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ആസൂത്രണം ചെയ്ത നിലയിലുള്ള അത്യാഹിത സംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്.
സമാധാന പരമായി സമരം ചെയ്യുന്ന എല്‍ ജി എസ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പന്തലിലേക്ക് പോലീസിനെ കയറ്റുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. രമേശ് ചെന്നിത്തലയുടെ ജാഥ തലസ്ഥാനത്തു എത്തുന്നത് വരെ ഈ കലാപം തുടരാനാണ് പദ്ധതി. വരുന്ന ദിവസങ്ങളില്‍ വിവിധ തസ്തികകളിലേയ്ക്ക് പിഎസ്സി പരീക്ഷ എഴുതുന്നത് ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ്. അവരോടുള്ള വെല്ലുവിളിയാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ നടത്തുന്നത്’