ദിഷാ രവിക്ക് പിന്തുണയുമായി ഗ്രേറ്റ തുന്‍ബര്‍ഗ്
അഡ്മിൻ
കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷാ രവിക്ക് പിന്തുണയുമായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്. അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായ പ്രതിഷേധത്തിനും സമ്മേളനത്തിനുമുള്ള അവകാശവും വിലപേശാനാവാത്ത മനുഷ്യാവകാശങ്ങളാണ്.
ഇവ ഏതൊരു ജനാധിപത്യത്തിന്റെയും അടിസ്ഥാന ഭാഗമായിരിക്കണം– സ്റ്റാൻഡ് വിത്ത് ദിശ രവി എന്ന ഹാഷ്ടാഗിനൊപ്പം ഗ്രേറ്റ ട്വീറ്റ് ചെയ്തു. ദിഷയുടെ അറസ്റ്റ് നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് ഗ്രേറ്റ ട്വീറ്റ് ചെയ്തത്. ഫെബ്രുവരി 13നാണ് ഡൽഹിയിൽ നിന്നും ദിഷയെ പോലീസ് അറസ്റ്റ് ചെയ്തത്.
20-Feb-2021
ന്യൂസ് മുന്‍ലക്കങ്ങളില്‍
More